Follow Us On

03

June

2020

Wednesday

ബിഷപ്പും സംഘവും രംഗത്തിറങ്ങി; ശങ്കരയ്യയ്ക്ക് പുതിയ വീട് ഉടൻ

ബിഷപ്പും സംഘവും രംഗത്തിറങ്ങി; ശങ്കരയ്യയ്ക്ക് പുതിയ വീട് ഉടൻ

അദിലാബാദ്: പൊരിവെയിലൊന്നും പ്രശ്‌നമല്ല, കത്തിനശിച്ച വീടിനു പകരം ശങ്കരയ്യയ്ക്ക് പുതിയൊരു വീടൊരുക്കണം. ഈ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, തെലുങ്കാനയിലെ ആദിലാബ് രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനും സംഘത്തിനും. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയതിനെ തുടർന്ന് മലയാളികൂടിയായ ബിഷപ്പ് വീട് നിർമിക്കാൻ രംഗത്തിറങ്ങുകയായിരുന്നു.

അദിലാബാദ് രൂപതാ അതിർത്തിയിൽ ഉൾപ്പെടുന്ന ബിമാരം ഗ്രാമത്തിലെ ശങ്കരയ്യയുടെ വീട് മൂന്ന് ദിവസംമുമ്പാണ് അഗ്‌നിക്കിരയായത്. ഭവനം പൂർണമായി കത്തി നശിച്ചു. അവരുടെ സങ്കടം മനസിലാക്കിയ ബിഷപ്പ് വൈദികരെയും മംചേരി ഇടവകയിലെ യുവജനങ്ങളുംകൂട്ടി ഭവനനിർമാണത്തിന് തുടക്കം കുറിക്കുകയായിരുന്നു.

മഞ്ചിരിയാൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്‌സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി നാളുകൾക്കുമുമ്പേ രൂപത നടപ്പാക്കുന്നുണ്ട്.  മാർ പാണേങ്ങാടന്റെ ഉച്ചഭക്ഷണം അവർക്കൊപ്പമാണെന്നതും ശ്രദ്ധേയം.

ബിഷപ്പ് ഹൗസിന് മുന്നിലൂടെ കടന്നുപോകുന്ന ഹൈദരാബാദ്- നാഗ്പൂർ ഹൈവേയിലൂടെ കാൽനടയായി യാത്രചെയ്ത അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും അതിർത്തിവരെ വാഹനസൗകര്യവും ഏർപ്പെടുത്തിയത്‌ തെലുങ്ക് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പൊരിവെയിലിനെ വകവെക്കാതെ വീട് നിർമാണത്തിൽ ഏർപ്പെട്ട
ബിഷപ്പിന്റെയും സംഘത്തിന്റെയും ദൃശ്യങ്ങൾ ഇതിനകംതന്നെ വലിയ മാധ്യമശ്രദ്ധയാണ് നേടിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?