Follow Us On

03

June

2020

Wednesday

കോവിഡിനെ അതിജീവിക്കാൻ ശക്തി നൽകിയത് ജപമാല; സാക്ഷ്യം പങ്കുവെച്ച് ഫാ. റൈൻ

കോവിഡിനെ അതിജീവിക്കാൻ ശക്തി നൽകിയത് ജപമാല; സാക്ഷ്യം പങ്കുവെച്ച് ഫാ. റൈൻ

വാഷിംഗ്ടൺ ഡി.സി: കോവിഡ് ബാധിച്ച് തീവ്രപരിചരണത്തിൽ കഴിഞ്ഞ ദിനങ്ങളിൽ തന്നെ നിലനിർത്തിയതും ശക്തിപ്പെടുത്തിയതും പരിശുദ്ധ ജപമാലയുടെ ശക്തി ഒന്നുമാത്രമെന്ന് സാക്ഷ്യപ്പെടുത്തി അമേരിക്കൻ വൈദികൻ ഫാ. റൈൻ റിലേയ്. ആശുപത്രിയിൽനിന്ന് വീട്ടിലെത്തി ഐസോലേഷനിൽ കഴിയുന്ന അദ്ദേഹം വീഡിയോയിലൂടെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയത്. ഗുരുതരാവസ്ഥ മറികടന്നെന്നും അസുഖം ഭേദമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഷിഗണിലെ ലാൻസിങ് രൂപതയിൽ സേവനം ചെയ്യുന്ന ഇദ്ദേഹത്തെ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഐ.സി.യുവിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങൾ അതിജീവിക്കാൻ ശക്തിയും മനസിന് ആശ്വാസവും ലഭിച്ചത് നിരന്തരമായ ജപമാലയർപ്പണത്തിലൂടെയും ഇടവിടാതെ തുടർന്ന പ്രാർത്ഥനയിലൂടെയുമാണെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

ഗുരുതരാവസ്ഥ തുടരവേ രോഗീലേപനം നൽകിയ ആശുപത്രിയിലെ വൈദികനോടും തന്നെ പരിചരിച്ച ആരോഗ്യവിദഗ്ദ്ധരോടുമുള്ള നന്ദിയും വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചു. ഒപ്പം സമൂഹമാധ്യമങ്ങളിലൂടെ തന്റെ രോഗവിവരം അറിഞ്ഞ് തനിക്കുവേണ്ടി പ്രാർത്ഥിച്ച ആയിരക്കണക്കിന് ആളുകളോടുള്ള സ്‌നേഹവും അദ്ദേഹം പങ്കുവെച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?