Follow Us On

29

March

2024

Friday

പെന്തക്കുസ്താ ദിനത്തിൽ ‘നാഷണൽ റോസറി റാലി’; തയാറെടുത്ത് രൂപതകൾ

പെന്തക്കുസ്താ ദിനത്തിൽ ‘നാഷണൽ റോസറി റാലി’; തയാറെടുത്ത് രൂപതകൾ

സ്‌കോട്ടലൻഡ്: വണക്കമാസ സമാപന ദിനവും പെന്തക്കുസ്താ തിരുനാൾ ദിനവുമായ മേയ് 31ന് സംഘടിപ്പിക്കുന്ന ‘നാഷണൽ റോസറി റാലി’ക്കുവേണ്ടി തയാറെടുത്ത് യു.കെയിലെ കത്തോലിക്കാ സഭ. മേയ് 31രാവിലെ 9.00ന് ആരംഭിച്ച് രാത്രി 9.00ന് സമാപിക്കുന്ന അഖണ്ഡ ജപമാലയിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ രൂപതകൾ അണിചേരും.

കോവിഡിന്റെ പശ്ചാത്തലത്തിൽ മേയ് മാസത്തിൽ കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമാണ് റോസറി റാലി സംഘടിപ്പിക്കാൻ പ്രചോദനമായത്. ഓരോ രൂപതയ്ക്കും ഓരോ മണിക്കൂർ വീതം പ്രത്യേകം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അതനുസരിച്ച് ഒരു രൂപതയിൽനിന്ന് അടുത്ത രൂപതയിലേക്ക് ഒരു റിലേ പോലെ ജപമാല റാലി തുടരും.

നിശ്ചയിച്ചിരിക്കുന്ന മണിക്കൂറിൽ വ്യക്തിപരമായോ കുടുംബാംഗങ്ങൾക്കൊപ്പമോ പ്രാർത്ഥനാ ഗ്രൂപ്പുകൾക്കൊപ്പമോ ഇടവക വികാരിയുടെ നേതൃത്വത്തിലോ ഓൺലൈനായി ജപമാല പ്രാർത്ഥനയിൽ അണിചേരാം. രാവിലെ 9.00ന് ജപമാല റാലിയുടെ ആരംഭ മണിക്കൂറിൽ നോർത്താംപ്ടൺ, അരുൺഡെൽ ആൻഡ് ബ്രൈറ്റൺ, മിലിട്ടറി ഓർഡിനറിയേറ്റ് എന്നീ രൂപതകൾ നേതൃത്വം നൽകും.

രാത്രി 9.00ന് പെയ്‌സിലി രൂപതയിലാണ് സമാപനം. പെയ്‌സിലി ബിഷപ്പ് ജോൺ കീനൻ സമാപന ജപമാലയ്ക്ക് നേതൃത്വം നൽകും. രാത്രി 8.00മുതൽ 9.00വരെയുള്ള സമയമാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?