Follow Us On

14

July

2020

Tuesday

വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്

വിശ്വാസത്തിന്റെ കേന്ദ്രം കുരിശ്, രക്ഷ മറ്റെങ്ങും തിരയണ്ട: വിശ്വാസികളോട് ട്രെന്റൺ ബിഷപ്പ്

ന്യൂജേഴ്‌സി: ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തു ജീവൻത്യജിച്ച കുരിശാണ് വിശ്വാസജീവിതത്തിന്റെ കേന്ദ്രമെന്നും മറ്റൊരിടത്തും രക്ഷ തിരയേണ്ടതില്ലെന്നും ന്യൂജേഴ്‌സിയിലെ ട്രെന്റൺ രൂപതാ ബിഷപ്പ് ഡേവിഡ് ഓ കോണിൽ. രാജ്യത്തിനുവേണ്ടി പോരാടി മരണംവരിച്ച അമേരിക്കയിലെ ധീരജവാന്മാരെ സ്മരിക്കുന്ന ‘മെമ്മോറിയൽ ഡേ’യിൽ രൂപതാംഗങ്ങൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമുക്കുവേണ്ടി ജീവൻ ബലികഴിച്ച ക്രിസ്തുവിനെക്കൂടി ഈ ദിനത്തിൽ പ്രത്യേകം സ്മരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ചവരുടെ ത്യാഗമെന്നാൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലായിരിക്കണം. മറ്റുള്ളവരുടെ സേവനത്തിനായി സ്വജീവൻ സമർപ്പിക്കാനുള്ള ആഹ്വാനവുമായിരിക്കണം അത്. യേശുക്രിസ്തു തന്റെ മരണത്തിലൂടെ നമ്മെ വീണ്ടെടുക്കുകയും പാപത്തിൽനിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്തത് എങ്ങനെയെന്ന് ഓർമിക്കാൻ നമ്മുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ കുരിശിലല്ലാതെ മറ്റൊരിടത്തേക്കും നാം നോക്കേണ്ടതില്ല.

നാം അനുഭവിക്കുന്ന ത്യാഗവും മറ്റുള്ളവർക്കുവേണ്ടി ജീവൻ ഹോമിക്കുന്നതുമെല്ലാം കത്തോലിക്കരായ നമ്മുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനമാണ്. മറ്റൊരുവനുവേണ്ടി സ്വയം ബലിയായിതിരുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന ക്രിസ്തുവിന്റെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു. അമേരിക്കൻ ചരിത്രത്തിലുടനീളമുള്ള ധീരരായ സ്ത്രീപുരുഷന്മാരുടെ സഹനങ്ങളൊക്കെ ക്രിസ്തുവിന്റെ ഈ സന്ദേശത്തിന്റെ ഓർമപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?