Follow Us On

14

July

2020

Tuesday

തിന്മയുടെ തിരമാലയ്ക്കു മുന്നിലെ തടയണയാണ് പ്രാർത്ഥന: പാപ്പ

തിന്മയുടെ തിരമാലയ്ക്കു മുന്നിലെ തടയണയാണ് പ്രാർത്ഥന: പാപ്പ

വത്തിക്കാൻ സിറ്റി: ലോകത്തുയരുന്ന തിന്മയുടെ തിരമാലയ്ക്കു മുന്നിൽ പ്രാർത്ഥന മനുഷ്യന്റെ തടയണയും അഭയസ്ഥാനവുമാണെന്ന് ഫ്രാൻസിസ് പാപ്പ. മാനവ വിദ്വേഷം ഉള്ളിടങ്ങളിൽ പ്രാർത്ഥന വീണ്ടെടുപ്പിന്റെ പൂമെത്ത ഒരുക്കുമെന്നും പാപ്പ പറഞ്ഞു. വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പാതുസന്ദർശനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

യഥാർത്ഥ പ്രാർത്ഥന അക്രമവാസനകളിൽനിന്ന് നമ്മെ മുക്തരാക്കുന്നു. മാനവ ഹൃദയത്തിന്റെ പരിപാലനം ദൈവം വീണ്ടും ഏറ്റെടുക്കുന്നതിന് ദൈവത്തിങ്കലേക്കുള്ള നോട്ടവുമാണ് പ്രാർത്ഥന. അത് ദൈവത്തിന്റെ കരുത്തിനെ ആകർഷിക്കുന്നു. ദൈവത്തിന്റെ ശക്തി എന്നും ജീവൻ പ്രദാനം ചെയ്യുന്നു.

പ്രാർത്ഥന എന്നും ജീവിത ശൃംഖലയാണ്. പ്രാർത്ഥിക്കുന്നവർ ജീവിതം വിതയ്ക്കുന്നു. കുഞ്ഞുങ്ങൾ പ്രാർത്ഥിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണ്. ഒരു പക്ഷേ, പിന്നീട് അത് മറന്നുപോയേക്കാം, മറ്റൊരു വഴി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും കുഞ്ഞുന്നാളിൽ പഠിച്ച പ്രാർത്ഥന ഹൃദയത്തിൽ പതിഞ്ഞു കിടക്കും. കാരണം, അത് ജീവന്റെ വിത്താണ്, ദൈവവുമായുള്ള സംഭാഷണത്തിന്റെ വിത്താണ്.

ദൈവത്തിന്റെ യാത്ര പ്രാർത്ഥനയുടെ മനുഷ്യരിലൂടെയാണ് കടന്നുപോകുന്നത്. ശക്തന്മാരുടെ നിയമത്തോടു ഒത്തുചേരാത്തവരും എന്നാൽ, ശിലാഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തോടു പ്രാർത്ഥിക്കുന്നവരുമായ, ഒരു വിഭാഗം മനുഷ്യരിലൂടെ ആ യാത്ര കടന്നുപോയെന്നും തിരുവചനം സാക്ഷിക്കുന്നു.

പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുകയും പലപ്പോഴും നമ്മുടെ ശിലാഹൃദയത്തെ മാനവഹൃദയമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. മാനവികത ഏറെ ആവശ്യമായിരിക്കുന്ന കാലഘട്ടമാണിത്. ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ അനിവാര്യമായ ഗുണമാണതെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?