Follow Us On

14

July

2020

Tuesday

ദിവ്യബലി അർപ്പിക്കാം പക്ഷേ, വിശുദ്ധ കുർബാന നൽകാൻ വിലക്ക്! ആശങ്കയിൽ ബാൾട്ടിമോർ അതിരൂപത

ദിവ്യബലി അർപ്പിക്കാം പക്ഷേ, വിശുദ്ധ കുർബാന നൽകാൻ വിലക്ക്! ആശങ്കയിൽ ബാൾട്ടിമോർ അതിരൂപത

ബാൾട്ടിമോർ: ലോക് ഡൗൺ ഇളവുകളെ തുടർന്ന് പൊതുവായ ദിവ്യബലി അർപ്പിക്കാൻ ദൈവാലയങ്ങൾക്ക് അനുമതി നൽകിയെകിലും വിശുദ്ധ കുർബാന സ്വീകരണം മുടക്കേണ്ടി വരുമെന്ന ആശങ്കയിൽ അമേരിക്കയിലെ ബാൾട്ടിമോർ അതിരൂപത. മേരിലാൻഡ് സംസ്ഥാനത്തെ ഹൗവാർഡ് കൗണ്ടിയിലെ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശമാണ് വെല്ലുവിളിയായിരിക്കുന്നത്‌.

മതാനുഷ്ഠാനത്തിന്റെ ഭാഗമായ ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെ, മതചടങ്ങൾക്കുമുമ്പും അത് നടക്കുമ്പോഴും അതിനുശേഷവും യാതൊരുവിധ ഭക്ഷ്യവസ്തുവും ഉപയോഗിക്കരുതെന്നാണ് നിർദേശം. ഇതിനെതിരെ ആശങ്ക അറിയിച്ച് ബാൾട്ടിമോർ അതിരൂപത രംഗത്തെത്തിയിട്ടുണ്ട്. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുർബാനയുടെ സ്വീകരണം വിശ്വാസത്തിന്റെയും ആരാധനാക്രമത്തിന്റെയും കേന്ദ്രബിന്ദുവാണെന്ന് അതിരൂപതയിൽനിന്നുള്ള പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

വിശുദ്ധ കുർബാന സ്വീകരണം അനുവദിക്കില്ല എന്ന വിവരം അറിഞ്ഞതുമുതൽ സുരക്ഷിതമായി വിശുദ്ധ കുർബാന സ്വീകരണം നടത്തുന്നതിനു ഒരുക്കിയിരിക്കുന്ന മാർഗ നിർദേശങ്ങൾ സഭാധികൃതർ അധികാരികൾക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ നിബന്ധനകളിൽ മാറ്റം വരുത്താത്ത കൗണ്ടിയുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?