Follow Us On

19

April

2024

Friday

മുബൈ ചേരികളിൽ സഹായമെത്തിച്ച് ‘കാരുണ്യാ ട്രസ്റ്റ്’; ശ്രദ്ധേയമാകുന്നു കല്യാൺ രൂപതയുടെ ശുശ്രൂഷകൾ

മുബൈ ചേരികളിൽ സഹായമെത്തിച്ച് ‘കാരുണ്യാ ട്രസ്റ്റ്’; ശ്രദ്ധേയമാകുന്നു കല്യാൺ രൂപതയുടെ ശുശ്രൂഷകൾ

ജെയിംസ് ഇടയോടി

മുംബൈ: സർക്കാർ അനാസ്ഥമൂലം പ്രതിസന്ധിയിലായ മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാരെ സധൈര്യരാക്കാൻ രംഗത്തിറങ്ങിയ കല്യാൺ രൂപത ചേരികളിൽ നടത്തുന്ന പ്രവർത്തനങ്ങളും ശ്രദ്ധേയമാകുന്നു. രൂപതയുടെ സാമൂഹ്യശുശ്രൂഷാ വിഭാഗമായ ‘കാരുണ്യാ ട്രസ്റ്റി’ന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കുന്ന സേവനങ്ങൾ അനേകർക്കാണ് സഹായമാകുന്നത്.

കോവിഡ് റിപ്പോർട്ട് ചെയ്തതുമുതൽ സേവന രംഗത്തിറങ്ങിയ കാരുണ്യാ ട്രസ്റ്റ് ചേരികളിൽ ഇതുവരെ ലഭ്യമാക്കിയത് 2,69,708 ഭക്ഷണപ്പൊതികളാണ്. കൂടാതെ, 12,967 ഭക്ഷ്യധാന്യ കിറ്റുകൾക്കൊപ്പം ആയിരക്കണക്കിന് സാനിറ്റൈസറുകളും മാസ്‌ക്കുകളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇത് ഇന്നും തുടരുകയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ കൗൺസിലിംങ്ങ് വിദഗ്ദ്ധരുടെ സേവനവും അടിയന്തിര ഘട്ടത്തിൽ ആംബുലൻസ് സേവനവും കാരുണ്യാ ട്രസ്റ്റ് ഉറപ്പാക്കിയിട്ടുണ്ട്.

കല്യാൺ രൂപതയിലെ പാരീഷ് യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, റിലയൻസ് ഫൗണ്ടേഷൻ, കല്യാണിലെയും അമ്പർനാഥിലെയും വിവിധ സർക്കാർ ഓഫീസുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മുംബൈ നഗരം, മുംബൈ സബർബൻ, താനെ, റയ്ഗഡ് എന്നീ ജില്ലാ പ്രദേശങ്ങളിലും സേവനം ഉറപ്പാക്കാനാണ് കാരുണ്യ ട്രസ്റ്റ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കൂടാതെ മുൻസിപ്പാലിറ്റിയുടെ നിർദേശപ്രകാരം ഓൺലൈൻ ക്യാംപെയിനിലൂടെ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി അവരുടെ സഹകരണവും പ്രയോജനപ്പെടുത്തുന്നുണ്ട്.

കല്യാൺ രൂപതയിലെ ഇടവകളിൽനിന്ന് 170ൽപ്പരം യുവജനങ്ങളും സേവനസജ്ജരായി കാരുണ്യാ ട്രസ്റ്റിനൊപ്പം നിലയുപ്പിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലും ഒരു ലക്ഷത്തോളും ആളുകൾ തിങ്ങിപ്പാർക്കുന്ന ഷാഹിൻ നഗറിലുമാണ് ഭക്ഷണ പൊതികളിൽ ഏറെയും വിതരണം ചെയ്യുന്നത്. മഹാനഗരത്തിന്റെ കുപ്പത്തൊട്ടി എന്ന പേരിൽ കുപ്രസിദ്ധമായ ഗോവണ്ടിയിലും സേവനം ലഭ്യമാക്കുന്നുണ്ട്. കല്യാൺ, അമ്പർനാഥ്, ബദലാപ്പൂർ എന്നീ ബ്ലോക്കുകളാണ് കരുണ്യ ട്രസ്റ്റിന്റെ ശ്രദ്ധയും പരിചരണവും ലഭിക്കുന്ന മറ്റ് പ്രദേശങ്ങൾ.

മാലിന്യങ്ങൾക്കിടയിൽ ജീവിക്കുന്ന കുരുന്നുകൾക്കായി സ്ഥാപിച്ച ‘ജ്ഞാൻ സാദ്ധി’ വിദ്യാലയം അടച്ചിട്ടിരിക്കുകയാണെങ്കിലും അവിടത്തെ കുട്ടകളുമായി അധ്യാപകർ ഫോണിലൂടെ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കൊറോണാ കാലത്ത് വീടുകളിൽതന്നെ തുടരേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞ് മനസിലാക്കാനും അതിലൂടെ മാതാപിതാക്കളെക്കൂടി ബോധവത്ക്കരിക്കാനും അധ്യാപകർ നടത്തുന്ന ഇടപെടൽ ചർച്ചയായിക്കഴിഞ്ഞു.

ആധാർ കാർഡോ റേഷൻ കാർഡോ ഇല്ലാത്ത അസംഘടിത തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിൽ നിന്നെത്തിയ പാവപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്കും തങ്ങളുടെ സേവനം ആശ്വാസം പകരുന്നു എന്ന തിരിച്ചറിവിൽ ശുശ്രൂഷകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കാരുണ്യ ട്രസ്റ്റ്. ഫാ. ജോബി ആയിത്തമറ്റത്തിലാണ് ട്രസ്റ്റ് ഡയറക്ടർ. ഫാ. ഷിന്റോ പുലിക്കോട്ടിലാണ് അസിസ്റ്റന്റ് ഡയറക്ടർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?