Follow Us On

14

July

2020

Tuesday

വീണ്ടും തരംഗമാകുന്നു സിമോണെ അച്ചന്റെ മലയാളം പാട്ട്! കൈയടിനേടി ഇറ്റാലിയൻ വൈദികൻ

വീണ്ടും തരംഗമാകുന്നു സിമോണെ അച്ചന്റെ മലയാളം പാട്ട്! കൈയടിനേടി ഇറ്റാലിയൻ വൈദികൻ

വത്തിക്കാൻ സിറ്റി: മലയാളികളിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…’ എന്ന സുപ്രസിദ്ധ സിനിമാഗാനം ആലപിച്ച് മലയാളികളുടെ കൈയടി നേടിയ ഇറ്റാലിയൻ വൈദികനെ ഓർമയില്ലെ, ഫാ. സിമോണെ ബർബേരി. അദ്ദേഹം വീണ്ടും മലയാളികളുടെ മുന്നിലെത്തിയിരിക്കുന്നു.

ഫാ. ബിനോജ് മുളവരിക്കൽ രചനയും സംഗീതവും നിർവഹിച്ച് കെസ്റ്റർ ആലപിച്ച, ആരും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന, ‘അമ്മേ എന്റെ അമ്മേ, എന്റെ ഈശോയുടെ അമ്മേ’ എന്ന മരിയൻ സ്തുതിയാണ് ഇത്തവണ ഫാ. ബർബേരി ആലപിച്ചിരിക്കുന്നത്. തന്റെ മലയാളി സുഹൃത്തുക്കളായ ഫാ. ജാക്‌സൺ സേവ്യർ, ഫാ. സനോജ് ജോയി തുടങ്ങിയവരുടെ സഹായത്തോടെയാണ് അദ്ദേഹം ഈ ഗാനം പഠിച്ച് ആലപിച്ചത്.

മലയാളം പാട്ടുകൾ ആസ്വദിക്കാനും പാടാനും തനിക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നത് റോമിലെ മലയാളി സുഹൃത്തുക്കളാണെന്ന് പറഞ്ഞ ഫാ. ബാർബേരി, മലയാളം കൂടുതലായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആദ്യ വീഡിയോയിൽ പറഞ്ഞിരുന്നു. എന്തായാലും അദ്ദേഹം ആലപിച്ച പുതിയ ഗാനവും മലയാളികൾ കൈയടിയോടെ നെഞ്ചിലേറ്റിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്ന പ്രതികരണംതന്നെ അതിന് തെളിവ്. ഫാ. ജാക്‌സൺ സേവ്യറിന്റെ യൂട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

പാട്ട് കേൾക്കാൻ ക്ലിക്ക് ചെയ്യുക 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?