Follow Us On

29

March

2024

Friday

മാതാപിതാക്കളേ മറക്കരുത് ഈ കാര്യങ്ങൾ

മാതാപിതാക്കളേ മറക്കരുത് ഈ കാര്യങ്ങൾ

1 കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനങ്ങളാണ്, അതുകൊണ്ട് അവർ ദൈവമക്കളാണ്.
2. ദൈവത്തിൽ നിന്നും അവരെ സ്വീകരിച്ചതുകൊണ്ട് ദൈവത്തിന്റെ പക്കൽ അവരെ തിരിച്ചേൽപിക്കണം.
3. ദൈവത്തിന്റെ പക്കൽ മക്കളെ തിരി കെ ഏൽപിക്കുന്നതുവരെ നിനക്ക് ദൈവതിരുമുമ്പിൽ മക്കളെക്കുറിച്ച് വലിയ ഉത്തരവാദിത്വമുണ്ട്.
4. മക്കളുടെ ജീവിതശൈലിയിൽ നിങ്ങൾ ക്ക് വളരെ ശ്രദ്ധ ഉണ്ടായിരിക്കണം.
5. കുട്ടികളുടെ വസ്ത്രം അവരുടെ ജീവിതശൈലിയുടെയും മാനസിക നിലയുടെയും പ്രകടനമാണ്.
6. എതിർലിംഗത്തിൽപ്പെട്ടവരുടെ ശ്രദ്ധയാകർഷിക്കുവാൻ ഉതകുന്ന വസ്ത്രങ്ങളും കളറുകളും മക്കൾ ഉപയോഗിക്കാതിരിക്കട്ടെ.
7. കുട്ടികൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടോ. അതറിയാൻ അവരുടെ ജീവിതശൈലി മാ റുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി.
8. നിങ്ങളുടെ മക്കളുടെ പേ ഴ്‌സണൽ റൂം നിങ്ങൾ ക്കെപ്പോഴും പരിശോധിക്കാൻ പാകത്തിനായിരിക്കണം.
9. മക്കളും മാതാപിതാക്ക ളും രാവിലെ നേരത്തെ ഉണരുക. ദൈവാലയത്തിൽ വന്ന് ബലിയർപ്പിക്കുക, ജീവിതകർത്തവ്യങ്ങളിലേക്ക് പ്രവേശിക്കുക- ഇത് ഒരു ജീവിതശൈലിയും നിർബന്ധവുമാക്കുക.
10. മക്കൾക്ക് ഫ്രീ ടൈം കൊടുക്കാതിരിക്കുക, അലസത പഠിക്കാതിരിക്കും. അലസത മൂലപാപങ്ങളിൽ ഒന്നാണ്.
11. മക്കൾക്ക് നിങ്ങൾ എല്ലാം കൊടുക്കുന്നത് സ്‌നേഹമാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റുപറ്റി.
12. മക്കൾക്ക് പലതും നൽകാതിരുന്നു നോക്കുക. അപ്പോൾ അവരുടെ തനിസ്വഭാവം നിങ്ങൾക്കു മനസിലാകും. അവരാരാണെന്ന് അപ്പോൾ നിങ്ങൾ ക്ക് അറിയാം.
13. ടി.വി ഭ്രമം മാതാപിതാക്കൾക്കുണ്ടാകാതിരുന്നാൽ മക്കൾ രക്ഷപ്പെട്ടു.
14. മക്കളെ നന്മ-തിന്മകൾ കണ്ടാൽ തിരിച്ചറിയാനും അവയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാൽ നന്മയെ തിരഞ്ഞെടുക്കാനും പഠിപ്പിക്കുക.
15. മക്കൾക്ക് ആരോഗ്യമുള്ള ഒരു മനസ് രൂപീകരിച്ചെടുക്കാൻ പരിശീലനം നൽകുക.
16. ജീവിതത്തിൽ പ്രതിസന്ധികളുണ്ടെ ന്നും അതിനെ തരണം ചെയ്യണമെന്നും പഠിപ്പിക്കുക.
17. മക്കളെടുക്കേണ്ട തീരുമാനങ്ങൾ മാതാപിതാക്കൾ എടുക്കാതിരിക്കുക. എടുത്താൽ തീരുമാനങ്ങൾ നിങ്ങൾ നടപ്പിൽ വരുത്തേണ്ടിവരും.
18. മക്കൾ വായിക്കുന്നവയെന്തെന്ന് ശ്ര ദ്ധിക്കുക. വായിച്ചാൽ മാത്രമേ വളരാനാകൂ.
19. വീട്ടിൽ മക്കൾക്ക് മാതാപിതാക്കൾ ഉണ്ടാക്കിയ ഒരു ടൈംടേബിൾ ഉണ്ടാകണം. അത് പാലിക്കാൻ മക്കളെ പരിശീലിപ്പിക്കണം.
20. മക്കളെ നിങ്ങളോടൊപ്പം ഒരുമിച്ചു കൂട്ടി ജോലി ചെയ്യുക, കളിക്കുക, ഭക്ഷണം കഴിക്കുക. അപ്പോൾ അവർ ആരെന്നറിയാം, അവർ ജീവിതത്തി ൽ വിജയിക്കുമോ എന്നറിയാം.
21. മക്കൾ സ്‌കൂൾ-കോളജ് സമയം കഴിഞ്ഞ് കൃത്യസമയത്ത് ഭവനങ്ങളിൽ എത്തുന്നുണ്ടോ? ഇല്ലെങ്കിൽ അവർ എവിടെ, എന്തിന് പോകുന്നു? അവർ പല കാരണങ്ങളും പറയും. അതെല്ലാം ശരിയായിരിക്കുമോ? സ്‌കൂൾ, കോളജ് സമയം കഴിഞ്ഞ് കുട്ടികൾക്ക് വീട്ടിൽ ജോലി ഉണ്ടായിരുന്നെങ്കിൽ… ജോലി കൊടുത്തിരുന്നെങ്കിൽ…
22. മക്കൾ ‘പാൻപരാഗും ഹാൻസും’ അ തിന് സമാനമായ വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കാറുണ്ടോ? അതിന് നിങ്ങൾ അവയൊന്നും ഉപയോഗിക്കാത്തവരായിരിക്കണം. ഇല്ലെങ്കിൽ…
23. മക്കളുടെ കമ്പ്യൂട്ടർ ഉപയോഗം ശ്രദ്ധിക്കണം.
24. ഏതു രാത്രിയിലും മക്കളുടെ മുറിയിൽ മാതാപിതാക്കൾക്ക് കടന്നുചെല്ലാൻ സാധിക്കണം. രാത്രിയിൽ അ വർ ഉറങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. പല സിംകാർഡിലും രാ ത്രി 11 മണി മുതൽ രാവിലെ 8 മണിവരെ ‘അൺ ലിമിറ്റഡ് ടോക് ടൈം’ ആണെന്ന് നിങ്ങൾക്കറിയാമോ?
25. മക്കളുടെ മൊബൈലിലെ നമ്പറുകൾ നിങ്ങൾ പരിശോധിക്കുക. മൊബൈലിലെ പേരുകൾ വ്യാജമാകാം.
26. മക്കളുടെ ‘പെൻഡ്രൈവിൽ’ സ്റ്റോർ ചെയ്തിരിക്കുന്നത് എന്തെല്ലാമെന്ന് ശ്രദ്ധിക്കുക.
27. മക്കളുടെ ഇന്റർനെറ്റ് ക ണക്ഷൻ വീട്ടിൽ എല്ലാവ രും കാൺകെ ഉപയോഗിക്കാൻ പാകത്തിന് ക്രമീകരിക്കുക.
28. മക്കൾ സി.ഡികൾ പരസ്പരം കൈമാറുന്നുണ്ടാകാം. അവ വീട്ടിൽ കൊണ്ടുവന്ന് കാണുന്നുണ്ടാകാം. നി ങ്ങളുടെ ടി.വി, കമ്പ്യൂട്ടർ, ഫോൺ എന്നിവ വീട്ടിലെ പൊതുസ്ഥലത്തു വയ്ക്കുക.
29. മക്കൾ ”സ്‌പെഷ്യൽ ക്ലാസ്”, ”ട്യൂഷ ൻക്ലാസ്” എന്നിവയ്ക്ക് പോകുന്നതും പോയിട്ട് വരുന്നതും നിങ്ങൾ ശ്രദ്ധിക്കണം.
30. മക്കൾ ഒരുമിച്ചിരുന്ന് വീട്ടിൽ പഠിക്കട്ടെ. അതിനായി സ്ഥലം ക്രമീകരിക്കാം.
31. മക്കളെ മലയാളവും ഇംഗ്ലീഷും വാ യിക്കാനും എഴുതാനും പറയാനും പഠിപ്പിക്കുക.
32. മക്കളെക്കുറിച്ച് ചോദിച്ചറിയാൻ മക്കളുടെ അധ്യാപകരുടെ ഫോൺനമ്പറുകൾ നിങ്ങളുടെ കൈവശമുണ്ടോ? ഉണ്ടെങ്കിൽത്തന്നെ നിങ്ങൾ അവരെ എപ്പോഴെങ്കിലും വിളിച്ച് മക്കളുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ?
33. നമ്മുടെ മക്കളുടെ സ്‌കൂളിലേക്കും കോളജിലേക്കും പഠിക്കുന്ന സ്ഥലങ്ങളിലേക്കും ഉള്ള ബസ് യാത്രകൾ അവരുടെ ജീവിതയാത്രയെ വഴി തെറ്റിക്കാൻ സാധ്യതയുണ്ട്. സൂക്ഷിക്കുക.
34. മക്കളുടെ കൂട്ടുകാർ ആരെല്ലാം എ ന്നും എങ്ങനെയെല്ലാം ജീവിക്കുന്നു എന്നും നിങ്ങൾ അറിയണം. അവരെ വീട്ടിൽ വിളിച്ചു വരുത്തിയാൽ വിവരം അറിയാം.
35. മക്കൾ അവരുടെ മൊബൈൽ ന മ്പറും അഡ്രസും ആർക്കും കൊടുക്കുന്നത് നല്ലതല്ല. അപ്പോൾ കുടുങ്ങില്ലെങ്കിലും പിന്നീട് കുടുങ്ങാൻ സാ ധ്യതയുണ്ട്.
36. മക്കൾ മറ്റുള്ളവർ തരുന്ന സമ്മാനങ്ങൾ വാങ്ങാതിരിക്കുക. മാതാപിതാക്കൾ വാങ്ങി കൊടുക്കുന്ന വസ്തുക്കളല്ലാതെ മറ്റുള്ളവ മക്കളുടെ കൈവശം കണ്ടാൽ അപകടങ്ങൾ അടുത്തുണ്ടെന്ന് മനസിലാക്കുക.
37. മക്കൾ എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് പറയില്ല. അതിന് അവർക്ക് ഉത്തമരായ സുഹൃത്തുക്കളും ആത്മീയ നേതാക്കളും ഉണ്ടാകട്ടെ.
38. മക്കൾക്ക് പ്രേമബന്ധങ്ങൾ ഉണ്ടോ എന്ന് നിരന്തരം അന്വേഷിച്ച് ഇല്ലായെന്ന് ഉറപ്പുവരുത്തണം. അത് ഉണ്ടോ എന്നറിയാൻ അവരുടെ പെരുമാറ്റ ശൈലികൾ ശ്രദ്ധിച്ചാൽ മതി.
39. അപ്പനും അമ്മയും എപ്പോഴും ഒറ്റക്കെട്ടാണെന്ന് മക്കൾക്ക് മനസിലാകണം. ഇല്ലെങ്കിൽ മക്കൾ മാതാപിതാക്കളെ പൂട്ടിക്കെട്ടും.
40. ‘സാത്താൻ ആരാധകരുടെ’ പിടിയിൽനിന്നും മക്കളെ രക്ഷിക്കണം. അതെന്താണെന്ന് നിങ്ങൾ ആദ്യം അറിയണം.
41. ഇടവകയ്ക്കു പുറത്തുള്ള മക്കൾക്ക് അവർ ആയിരിക്കുന്ന സ്ഥലത്തെ ഇടവക ദൈവാലയവുമായി ബന്ധമുണ്ടായിരിക്കട്ടെ.
42. കുടുംബപ്രാർത്ഥന മാതാപിതാക്കളും മക്കളും ഒരുമിച്ച് അനുദിനം നടത്തുന്നില്ലെങ്കിൽ ഭവനത്തിൽ പിശാച് സ്ഥാനം ഉറപ്പിക്കും.
43. മക്കൾക്ക് കുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് ലഭിച്ചില്ലെങ്കിൽ അവർ അവയെല്ലാം കിട്ടുന്നിടത്ത് നിന്ന് വാങ്ങാൻ പോകും.
ഫാ.ജോൺ പുതുക്കുളത്തിൽ
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?