Follow Us On

14

July

2020

Tuesday

പാർസലിനൊപ്പം പ്രാർത്ഥനയും! ‘ആമസോൺ’ ഡ്രൈവറുടെ പ്രാർത്ഥനാ വീഡിയോ തരംഗമാകുന്നു

പാർസലിനൊപ്പം പ്രാർത്ഥനയും! ‘ആമസോൺ’ ഡ്രൈവറുടെ  പ്രാർത്ഥനാ വീഡിയോ  തരംഗമാകുന്നു

ടെക്‌സസ്: നിന്നുതിരിയാൻപോലും സാധിക്കാത്ത ജോലിത്തിരക്കിനിടയിലും സുവിശേഷം പ്രഘോഷിക്കാനാകും. സംശയമുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന, മൊനിക്കാ സലിനാസ് എന്ന പാർസൽ സർവീസ് ജീവനക്കാരിയുടെ ‘പ്രാർത്ഥനാ വീഡിയോ’ കണ്ടാൽമതി. ഹൃദ്‌രോഗിയായ കുഞ്ഞിന്റെ വിട്ടുമുറ്റുത്തുനിന്ന് ആ കുഞ്ഞിനുവേണ്ടി ആമസോൺ ഡ്രൈവർ പ്രാർത്ഥിക്കുന്ന രംഗം സി.സി.ടി.വിയിലൂടെ കണ്ട വീട്ടുടമസ്ഥൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

റാക്വെൽ പിയെഴ്‌സൺ എന്നയാളുടെ വീട്ടിൽ പാർസൽ നൽകാനെത്തിയതായിരുന്നു മൊനിക്ക. വീടിന്റെ മുൻവാതിലിൽ എഴുതിവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്രകാരം പ്രാർത്ഥിക്കാൻ മൊനിക്കയെ പ്രേരിപ്പിച്ചത്. ‘ഈ ഭവനത്തിൽ ഹൃദ്‌രോഗിയായ ഒരു കുഞ്ഞുണ്ട്, അവനുവേണ്ട സാധനങ്ങൾ ഇത്തരത്തിൽ പടിവാതുക്കൽ എത്തിച്ചുതരുന്ന നിങ്ങളോട് നന്ദിയുണ്ട്,’ എന്നതായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

ഒൻപതു മാസം പ്രായമുള്ള ലുക്കാസായിരുന്നു ഹൃദ്‌രോഗിയായ ആ കുഞ്ഞ്. കുറിപ്പ് ശ്രദ്ധയിൽപ്പെട്ട നിമിഷം തന്നെ, ‘ദൈവമേ നിന്റെ തിരുരക്തം കൊണ്ട് ഈ കുടുംബത്തെയും പ്രത്യേകിച്ച് ഈ കുഞ്ഞിനെയും സംരക്ഷിക്കണമെയെന്നും അങ്ങനെ ആ മകനെ സുഖപ്പെടുത്തണമേയെന്നും,’ അവർ പ്രാർത്ഥിക്കുകയായിരുന്നു. പ്രാർത്ഥനയ്ക്കുശേഷം കുരിശടയാളം വരച്ചാണ് പോർച്ചിൽനിന്ന് അവർ മടങ്ങിയത്.

സി.സി.ടി.വിയിലൂടെ ഈ ദൃശ്യങ്ങൾ കണ്ട ലൂക്കയുടെ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോൾ. തന്റെ തിരക്കേറിയ ജീവിതത്തിൽനിന്ന് തങ്ങളുടെ കുഞ്ഞിനുവേണ്ടി സമയം മാറ്റിവെച്ച, തികച്ചും അപരിചിതയായ ആ സ്ത്രീയുടെ പ്രവൃത്തി അവർക്ക് ഏറെ ഹൃദയസ്പർശിയായിരുന്നു. തുടർന്ന് ഫേയ്‌സ്ബുക്കിൽ വീഡിയോ പോസ്റ്റു ചെയ്യുകയായിരുന്നു ഇവർ.

എന്നാൽ, ടെക്‌സസിലെ നാമ്പയിലുള്ള സെന്റ് പോൾ ദൈവാലയത്തിലെ ഗായകസംഘാംഗമായ മൊനിക്ക സലിനാസിനെ ആളുകൾ തിരിച്ചറിഞ്ഞതോടെ വീഡിയോ കൂടുതൽ ശ്രദ്ധേയമായി. അതോടെ പ്രമുഖ മാധ്യമങ്ങൾവരെ സംഭവം വാർത്തയാക്കി എന്നതുമാത്രമല്ല, കുഞ്ഞിന്റെ സൗഖ്യത്തിനായുള്ള പ്രാർത്ഥന അനേകർ ഏറ്റെടുക്കുകയും ചെയ്തു.

തന്റെ മകളുടെ വിശ്വാസത്തിനും പ്രാർത്ഥനയ്ക്കു നൽകുന്ന സ്ഥാനമാണ് ആ വീഡിയോയിൽ പ്രകടമായിരിക്കുന്നതെന്ന് മൊനിക്കയുടെ അമ്മ ഡോറ സലിനാസ് പ്രതികരിച്ചപ്പോൾ, ഈ വീഡിയോ അനേകരെ പ്രാർത്ഥനയിലേയ്ക്ക് നയിക്കണേ എന്ന പ്രാർത്ഥനയിലാണ് മൊനിക്ക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?