Follow Us On

14

July

2020

Tuesday

ബിഷപ്പ് ഡോ. ഹിൻഡർ നോർത്തേൺ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

ബിഷപ്പ് ഡോ. ഹിൻഡർ നോർത്തേൺ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

കുവൈറ്റ് സിറ്റി: സതേൺ അറേബ്യ അപ്പസ്‌തോലിക് വികാരിയത്തിന്റെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ഡോ. പോൾ ഹിൻഡർ ഒ.എഫ്.എം കപ്പൂച്ചിനെ നോർത്തേൺ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ നിയമിച്ചു. ഏപ്രിൽ 12ന് ബിഷപ്പ് കമില്ലോ ബല്ലീൻ മരിച്ചതോടെ നോർത്തേൺ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

നോർത്തേൺ അറേബ്യൻ വികാരിയത്തിൽ പുതിയ അധ്യക്ഷൻ നിയമിതനാകുംവരെ അവിടത്തെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുകയാണ് അഡിമിനിസ്‌ട്രേറ്ററുടെ ചുമതല. രൂപത സ്ഥാപിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാപിക്കുന്ന രൂപതാ സമാനമായ ഭരണസംവിധാനമാണ് അപ്പസ്‌തോലിക് വികാരിയത്ത്.

അറബ് ക്രൈസ്തവർക്ക് ഏറെ സുപരിചിതനായ ബിഷപ്പ് ഡോ. ഹിൻഡർ, ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിർണായക ഇടപെടൽ നടത്തിയ വ്യക്തികൂടിയാണ്. സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ബിഷപ്പ് ഹിൻഡർ 1967ൽ വൈദികനായി. സെമിനാരി പ്രൊഫസർ, പ്രൊവിൻഷ്യൽ, ഫ്രാൻസിസ്‌കൻ സഭയുടെ ജനറൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003ലാണ് അറേബ്യയുടെ സഹായ മെത്രാനായി നിയമിതനായത്.

2011ൽ ഇത് വിഭജിച്ച് ഖത്തർ, ബഹറിൻ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി നോർത്തേൺ അറേബ്യ വികാരിയാത്തും യെമൻ, ഒമാൻ, യു.എ.ഇ എന്നിവ ഉൾപ്പെടുത്തി സതേൺ അറേബ്യ വികാരിയാത്തും സ്ഥാപികമായതുമുതൽ സതേൺ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാണ്. കുടിയേറ്റ സമൂഹത്തിന്റെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൽ അംഗവുമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?