Follow Us On

14

July

2020

Tuesday

സമ്പദ്ഘടനയേക്കാൾ പ്രാധാന്യം മനുഷ്യർക്ക് നൽകണം: പാപ്പ

സമ്പദ്ഘടനയേക്കാൾ പ്രാധാന്യം മനുഷ്യർക്ക് നൽകണം: പാപ്പ

വത്തിക്കാൻ സിറ്റി: ലോകത്തിൽ ആർക്കും ആരോഗ്യസേവനത്തിന്റെ അഭാവം ഉണ്ടാകരുതെന്നും സമ്പദ്ഘടനയെക്കാൾ പ്രാധാന്യം മനുഷ്യർക്ക് നൽകണമെന്നും ഫ്രാൻസിസ് പാപ്പ. പന്തക്കുസ്താ തിരുനാൾ ദിനത്തിന്റെ മധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാല പ്രാർത്ഥനാമധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. സമ്പദ്ഘടനയെ പ്രതി പരിശുദ്ധാരൂപിയുടെ ആലയങ്ങളായ മനുഷ്യരെ ബലികഴിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മഹാമാരിക്ക് ഇരകളായ രോഗികളെയും അവർക്കായി ജീവൻ ഹോമിച്ചവരെയും പ്രാർത്ഥനയിൽ സ്മരിച്ച പാപ്പ, ‘അയൽക്കാരനെ ശുശ്രൂഷിക്കുക’ എന്ന ക്രൈസ്തവ ദൗത്യത്തിന് സാക്ഷ്യം നൽകിയവരോടും അപ്രകാരം ചെയ്യുന്നവരോടുമുള്ള ആദരവും പ്രകടിപ്പിച്ചു. രോഗികകളോടുള്ള ഐക്യദാർഢ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റലിയിൽ ആഹ്വാനംചെയ്ത ദേശീയ സമാശ്വാസദിനംകൂടിയായിരുന്നു പന്തക്കുസ്താ തിരുനാളായ മേയ് 31.

മഹാമാരിയുടെ പ്രഹരമേറ്റിരിക്കുന്ന ആമസോൺ പ്രദേശത്തെ സഭയ്ക്കും സമൂഹത്തിനും വെളിച്ചവും കരുത്തും ലഭിക്കാൻ ഏവരും പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച പാപ്പ, ആ പ്രദേശത്തെ ജനതയ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും യാചിച്ചു. ഡോക്ടർമാർക്കും നഴ്‌സ്മാർക്കും മറ്റെല്ലാ ആതുരസേവകർക്കും സന്നദ്ധസേവകർക്കും ശുശ്രൂഷകൾക്കിടയിൽ ജീവൻ ത്യജിച്ച സകലർക്കുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?