Follow Us On

14

July

2020

Tuesday

കോവിഡ്: ദുരിത ബാധിതർക്ക്‌ 10 മില്യൺ യൂറോ കൈമാറി ഇറ്റാലിയൻ ബിഷപ്പുമാർ

കോവിഡ്: ദുരിത ബാധിതർക്ക്‌ 10 മില്യൺ യൂറോ കൈമാറി ഇറ്റാലിയൻ ബിഷപ്പുമാർ

റോം: കൊറോണ മൂലം ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യസഹായങ്ങൾ ലഭ്യമാക്കാൻ 10 മില്യൺ യൂറോ (ഏതാണ്ട് 84 കോടി രൂപ) കാരിത്താസിന് കൈമാറി ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സമിതി. ആഗോളസഭയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രസ്ഥാനമാണ് കാരിത്താസ്. രാജ്യത്തെ ഓറഞ്ച്, റെഡ് സോണുകളിൽ താമസിക്കുന്നവർക്കുവേണ്ടിയാവും തുക പ്രധാനമായും വിനിയോഗിക്കുക.

വിശ്വാസികളിൽനിന്ന് സംഭാവനയായും മറ്റും ലഭിച്ച തുകയാണ് ഇപ്രകാരം സാമ്പത്തിക സഹായങ്ങൾ നൽകാൻ വിനിയോഗിക്കുന്നതെന്ന് മെത്രാൻ സമിതി വ്യക്തമാക്കി. ഏറ്റവും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും സഭയുടെ പ്രസ്ഥാനങ്ങൾക്കുമായി തുക വിനിയോഗിക്കുമെന്നും ഇറ്റാലിയൻ മെത്രാൻ സമിതി കൂട്ടിച്ചേർത്തു.

കൊറോണ കാലത്ത് ജനങ്ങളിലേക്ക് കാര്യക്ഷമമായി സഹായമെത്തിക്കാൻ മെത്രാൻ സമിതിയുടെ കീഴിൽ കാരിത്താസ് ഇറ്റലിയാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ആവശ്യക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു തുടരാൻ ‘ദേർ ഈസ് എ കൺട്രി’ എന്ന കാംപെയിനും മെത്രാൻ സമിതി ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏപ്രിലിൽ രാജ്യത്തെ വിവിധ രൂപതകൾക്ക് 200 മില്യൺ യൂറോ സാമ്പത്തിക സഹായം മെത്രാൻ സമിതി നൽകിയിരുന്നു. ഇതുകൂടാതെ ഒൻപത് മില്യൺ യൂറോയുടെ സഹായം ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?