Follow Us On

27

September

2020

Sunday

ക്രിസ്തുവിശ്വാസത്തെപ്രതി വീണ്ടും കൂട്ടക്കൊല; രക്തസാക്ഷിത്വം വരിച്ചവരിൽ മൂന്ന് കുഞ്ഞുങ്ങളും

ക്രിസ്തുവിശ്വാസത്തെപ്രതി വീണ്ടും കൂട്ടക്കൊല; രക്തസാക്ഷിത്വം വരിച്ചവരിൽ മൂന്ന് കുഞ്ഞുങ്ങളും

കടൂണ: ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന വാഗ്ദാനങ്ങൾ ഭരണകൂടം
ആവർത്തിക്കുമ്പോഴും നൈജീരിയയിൽ ക്രൈസ്തവർ അരുംകൊലയ്ക്ക് ഇരകളാകുന്നു. ഇക്കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കടൂണ സംസ്ഥാനത്ത് നാല് കുട്ടികൾ ഉൾപ്പെടെ 10 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.

കജുരു ജില്ലയിലെ അഗ്വാലയിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ജൂൺ മൂന്നിന് പുലർച്ചെ ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെർഡ്‌സ്മാൻ മിന്നൽ ആക്രമണം നടത്തുകയായിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപതുപേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മാരകമായി പരിക്കേറ്റ മൂന്നു വയസുള്ള കുട്ടിയുടെ മരണം ആശുപത്രിയിൽ സ്ഥിരീകരിച്ചെന്ന് ഓൺലൈൻ മാധ്യമമായ ‘ദ ക്രിസ്റ്റ്യൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.

മാരകായുധങ്ങളുമായി ഇരച്ചെത്തിയ തീവ്രവാദികളുടെ ആക്രമണത്തിൽ നിരവധിപേർക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. അക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ശിരസിനാണ് മുറിവേറ്റതെന്നും പരിക്കേറ്റവരിൽ ചിലരുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നൈജീരിയൻ മാധ്യമമായ ‘ഡെയിലി ട്രസ്റ്റ്’ പ്രദേശവാസിയെ ഉദ്ധരിച്ച് വെളിപ്പെടുത്തി.

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് 2020 ജനുവരിമുതൽ മേയ് വരെ 620 ക്രൈസ്തവർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ’ എന്ന സന്നദ്ധസംഘടന പുറത്തുവിട്ടിരുന്നു. പക്ഷേ, ഇത് സംബന്ധിച്ച് കാര്യമായ പ്രതികരണങ്ങൾപോലും ലോകനേതൃത്വത്തിൽനിന്ന് ഉണ്ടായില്ല.

നൈജീരിയയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയോട്, ഈ വർഷമാദ്യം ‘ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ’ എന്ന ക്രൈസ്തവ സംഘടനയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൈജീരിയയിൽ നടക്കുന്ന വംശഹത്യയെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ മൗനം ഇപ്പോഴും തുടരുകയാണ്.

വർണവിവേചനവുമായി ബന്ധപ്പെട്ട വാർത്തകൾ അന്താരാഷ്ട്രതലത്തിൽ ഇടംപിടിക്കുമ്പോഴും നിരപരാധികളായ ക്രിസ്തുവിശ്വാസികളുടെ രക്തസാക്ഷിത്വം പോലും വാർത്തയാകാത്ത സാഹചര്യം മാധ്യമ അജണ്ടയുടെ ഭാഗമാണെന്ന ആരോപണം ശക്തമാകുകയാണ്. ക്രൈസ്തവ നരഹത്യ ഉണ്ടാകുമ്പോഴെല്ലാം നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഖേദപ്രകടനവുമായി രംഗത്തെത്താറുണ്ടെങ്കിലും നൈജീരിയയെ ഇസ്ലാമികവത്കരിക്കാനുള്ള അജണ്ടയിൽ പ്രസിഡന്റിന്റെ പങ്ക് സംശയിക്കുന്നവരും ഏറെയാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?