Follow Us On

31

July

2021

Saturday

ബ്രിജിത്ത് കണ്ണന്താനം (90), മണിമല, കോട്ടയം

ബ്രിജിത്ത് കണ്ണന്താനം (90), മണിമല, കോട്ടയം

ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ ഫാ. ജോർജ് കണ്ണന്താനത്തിന്റെയും (ക്ലരീഷ്യൻ സഭ) മാതാവ്‌ ബ്രിജിത്ത് (90) നിര്യാതയായി. കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയാണ്. മൃതസംസ്‌ക്കാരം ജൂൺ 14 ഞായറാഴ്ച രാവിലെ 11.00ന് മണിമല സെന്റ് ബേസിൽ ദൈവാലയത്തിൽ നടക്കും.

ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ്. മൂന്നു മാസമായി ഡൽഹിയിൽ മകൻ അൽഫോൺസിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ജോളി (ബംഗളൂരു), മേഴ്‌സി (ജർമനി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), പ്രീത (ചാലക്കുടി) എന്നിവരാണ് മറ്റ് മക്കൾ. പോൾ (മണിമല), മിനി (കോഴിക്കോട്) എന്നിവർ ദത്തുമക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?