Follow Us On

27

September

2020

Sunday

24 മണിക്കൂറിനിടെ മാലിയിൽ മൂന്ന് തീവ്രവാദ ആക്രമണങ്ങൾ; കൊല്ലപ്പെട്ടത് 27 ക്രൈസ്തവർ

24 മണിക്കൂറിനിടെ മാലിയിൽ മൂന്ന് തീവ്രവാദ ആക്രമണങ്ങൾ; കൊല്ലപ്പെട്ടത് 27 ക്രൈസ്തവർ

മാലി: സമാനതകളില്ലാത്ത പീഡനങ്ങൾക്ക് ഇരയായ മധ്യപൂർവേഷ്യൻ ക്രൈസ്തവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു എന്ന ആശ്വാസവാർത്തകൾക്ക് പിന്നാലെ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇസ്ലാമിക തീവ്രവാദം ശക്തമാകുന്നു എന്ന് റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ മാലിയിലെ മൂന്ന് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടെന്ന്  ‘റോയിട്ടേഴ്‌സ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ രണ്ടാം തിയതി രാത്രി മുതൽ മൂന്നാം തിയതി വൈകിട്ടുവരെയുള്ള സമയങ്ങളിൽ ടിലെ, ബാങ്കാസ്, കോരോ എന്നീ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിലാണ് ഇസ്ലാമിക തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്. ടിലെ ഗ്രാമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇതിൽ ചിലരെ ജീവനോടെ ചുട്ടുകരിക്കുകയായിരുന്നുവെന്ന് പ്രാദേശവാസികൾ വെളിപ്പെടുത്തിയതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മറ്റ് രണ്ട് ഗ്രാമങ്ങളിലായി 20 പേരാണ് കൊല്ലപ്പെട്ടത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ശക്തമാകുന്ന ഫുലാനി ഹെഡ്‌സ്മാൻ തീവ്രവാദികളാണ്‌
ആക്രമണത്തിനു പിന്നിൽ. മാലിയുടെ അയൽ രാജ്യങ്ങളായ നൈജീരിയയിലും ബുർക്കിനോഫാസോയിലും ഫുലാനികളുടെ ആക്രമണം വർദ്ധിക്കുകയാണ്. ദിവസങ്ങൾക്കുമുമ്പ് നൈജീരിയയിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ നടത്തിയ മിന്നൽ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.

2012 മുതൽ അൽഖ്വയ്ദാ ബന്ധമുള്ള തീവ്രവാദികളുടെ സാന്നിധ്യത്താൽ മാലി പ്രശ്‌നഭരിതമായിരുന്നെങ്കിലും ഫ്രഞ്ച് സൈന്യത്തിന്റെ ഇടപെടലിലൂടെ പല സ്ഥലങ്ങളിലും സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചിരുന്നു. എന്നാൽ, സമീപരാജ്യങ്ങളിലേക്കുകൂടി വ്യാപിച്ച് ഹെഡ്‌സ്മാൻ, ബൊക്കോഹറാം ഉൾപ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകൾ വീണ്ടും ശക്തിപ്രാപിക്കുന്നു എന്ന നടുക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?