ദിവ്യകാരുണ്യ അത്ഭുതങ്ങൾ: കാർലോ അക്യുറ്റിസിന്റെ അമൂല്യ ശേഖരം കാണാം ഒറ്റക്ലിക്കിൽ!

വാഴ്ത്തപ്പെട്ടരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യുറ്റിസ് ശേഖരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങൾ, പരിശുദ്ധ അമ്മയുടെ ജനന തിരുനാളായ സെപ്തം. എട്ടിന് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ലഭ്യമാക്കുമെന്നും ‘കാർലോ വോയ്‌സ്’ വെളിപ്പെടുത്തി. ആദിലാബാദ്: വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്ന കാർലോ അക്യുറ്റിസ്, ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങൾ വായിക്കാം, ചിത്രങ്ങൾ കാണാം ഒറ്റ ക്ലിക്കിൽ! കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശ്വാസസത്യങ്ങളും കൃത്യതയോടെ വിശ്വാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാളികളായ വൈദിക വിദ്യാർത്ഥികൾ ആരംഭിച്ച ‘കാർലോ വോയ്‌സ്’ (carlovoice.com)