Follow Us On

14

July

2020

Tuesday

കൊറോണ പിടിമുറുക്കുന്നു; ഇക്വഡോറിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ

കൊറോണ പിടിമുറുക്കുന്നു; ഇക്വഡോറിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ

വത്തിക്കാൻ സിറ്റി: കോവിഡ് പിടിമുറുക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ആശുപത്രിക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് ഫ്രാൻസിസ് പാപ്പ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ പേപ്പൽ നടപടി. വത്തിക്കാനിൽനിന്ന് അയച്ച ഉപകരണങ്ങൾ ഉടൻ ലഭ്യമാകുമെന്ന് ഇക്വഡോറിലെ വത്തിക്കാൻ അംബാസിഡർ ജോസ് ലൂയിസ് അൽവരെസ് പലാച്ചിയോ അറിയിച്ചതായി രാജ്യത്തെ മെത്രാൻ സമിതി അറിയിച്ചു.

മഹാമാരിയുടെ തുടക്കം മുതൽ വിവിധ രാജ്യങ്ങൾക്ക് ആകുംവിധമുള്ള സഹായങ്ങൾ ലഭ്യമാക്കാൻ പാപ്പ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയും. പാപ്പയുടെ പേരിന് കാരണഭൂതനായ വിശുദ്ധന്റെ (ജോർജ് ബർഗോളിയോ എന്നാണ് പാപ്പയുടെ ജ്ഞാനസ്‌നാന നാമം) തിരുനാൾ ദിനമായ ഏപ്രിൽ 23ന് ഇറ്റലിയിലെ ആശുപത്രിയിൽ രണ്ട് വെന്റിലേറ്ററുകളും നിരവധി സുരക്ഷാ ഉപകരണങ്ങളും പാപ്പ നൽകിയിരുന്നു.

അതേ ദിവസംതന്നെ അഞ്ച് കൃത്രിമ ശ്വസനോപകരണങ്ങൾ റൊമേനിയയിലേക്കും മൂന്ന് കൃത്രിമ ശ്വസനോപകരണങ്ങൾ സ്‌പെയിനിലേക്കും പാപ്പ അയച്ചു. കൂടാതെ, ചൈന, ജറുസലേം ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകൾ, സുരക്ഷാ ഉപകരണങ്ങൾ, മരുന്ന് തുടങ്ങിയവയെല്ലാം വത്തിക്കാനിൽനിന്ന് അയച്ചിട്ടുണ്ട്. കൊറോണാ വുഹാനിൽ പിടിമുറുക്കിത്തുടങ്ങിയ സമയത്ത് ലക്ഷക്കണക്കിന് മാസ്‌കുകളും പാപ്പ ചൈനയ്ക്ക് സംഭാവന ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?