Follow Us On

28

March

2024

Thursday

ഇന്ത്യൻ നമസ്‌തേയ്ക്ക് പാപ്പയുടെ കൂപ്പുകൈ! പരിശീലിപ്പിച്ചതും സ്വീകരിച്ചതും പാലാക്കാരൻ അംബാസഡർ

ഇന്ത്യൻ നമസ്‌തേയ്ക്ക് പാപ്പയുടെ കൂപ്പുകൈ! പരിശീലിപ്പിച്ചതും സ്വീകരിച്ചതും പാലാക്കാരൻ അംബാസഡർ

വത്തിക്കാൻ സിറ്റി: കൊറോണാക്കാലത്ത്, ഹസ്തദാനം ഒഴിവാക്കി ഇന്ത്യൻ അഭിവാദനരീതിയായ ‘നമസ്‌തേ’ പരിശീലിച്ച പ്രമുഖരുടെ പട്ടികയിൽ ഇനി നമ്മുടെ ഫ്രാൻസിസ് പാപ്പയും! കൈ കൂപ്പിയുള്ള നമസ്‌തേ പാപ്പയെ പരിശീലിപ്പിക്കാനും പാപ്പയിൽനിന്ന് നമസ്‌ക്കാരം ആദ്യമായി സ്വീകരിക്കാനും ഭാഗ്യം ലഭിച്ചതാകട്ടെ മലയാളിക്കും!

വത്തിക്കാനിലെ ഇന്ത്യൻ അംബാസഡറും പാലാ സ്വദേശിയുമായ സിബി ജോർജ് വത്തിക്കാനിലെ സേവനം പൂർത്തിയാക്കി യാത്രചോദിക്കാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇന്ത്യൻ മാതൃകയിൽ നമസ്‌തേയും ഗുഡ് ബൈയും പറയാൻ പരിശീലിച്ചത്. ഇന്ത്യൻ ശൈലിയിലുള്ള അഭിവാദനം കൊറോണ വ്യാപനം തടയാൻ ഉചിതമാണെന്ന് മനസിലാക്കിയ പാപ്പ അതീവ താൽപ്പര്യത്തോടെയാണത്രേ ഇത് പരീശീലിച്ചത്.

ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയതിൽ സിബി ജോർജിനെ പാപ്പ നന്ദി അറിയിച്ചു. സിബിയുടെ ഭാര്യ ജോയ്‌സിയും കൂടെയുണ്ടായിരുന്നു. 2017 നവംബറിൽ സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി ചുമതലയേറ്റ സിബി ജോർജിന് അതേ വർഷംതന്നെ വത്തിക്കാന്റെ അധിക ചുമതല നൽകുകയായിരുന്നു. ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡിലെ അംബാസിഡർ തന്നെ വത്തിക്കാനിലെ സ്ഥാനപതിയാകുന്നതാണ് കീഴ്‌വഴക്കം.

1993 ബാച്ച് ഐ.എഫ്.എസ് ഓഫീസറായ ഇദ്ദേഹം ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യു.എസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദിയിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. ഐ.എഫ്.എസിലെ മികവിനുള്ള എസ്.കെ.സിങ് പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?