Follow Us On

14

July

2020

Tuesday

കള്ളക്കേസിൽ കുടുക്കിയിട്ടും പൊലീസിന്റെ രക്ഷകനായി! ശത്രുസ്‌നേഹവും ക്രിസ്തീയ ക്ഷമയും പകർന്ന് മക്ലി

കള്ളക്കേസിൽ കുടുക്കിയിട്ടും പൊലീസിന്റെ രക്ഷകനായി! ശത്രുസ്‌നേഹവും ക്രിസ്തീയ ക്ഷമയും പകർന്ന് മക്ലി

ക്രിസ്റ്റി എൽസ

കള്ളക്കേസിൽ കുടുക്കി ഒരു വർഷം ജയിലിലടച്ചിട്ടുണ്ടെങ്കിലും അതൊന്നും മനസിൽ വെക്കാതെ, പൊലീസുകാരന്റെ നേർക്ക് രക്ഷാകരം നീട്ടിയ ആഫ്രോ- അമേരിക്കൻ വംശജന് അഭിനന്ദനപ്രവാഹം. പെൻസിൽവാനിയ സ്വദേശിയായ ഡയ്‌സിൻ മക്ലി എന്ന 31 വയസുകാരനാണ്, ക്രിസ്തു പഠിപ്പിച്ച ശത്രുസ്‌നേഹത്തിന്റെ പര്യായമായി മാറിയത്. അതും വർണവിവേചനത്തിന്റെ പേരിൽ പൊലീസും പ്രക്ഷോപകരും തമ്മിൽ സംഘർഷം ശക്തമാകുന്ന ഈ ദിനങ്ങളിൽ!

അപകടത്തിൽപെട്ട് തീപിടിച്ച പൊലീസ് വാഹനത്തിനുള്ളിൽ അകപ്പെട്ട ജയ് ഹാൻലി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മക്ലിയുടെ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയത്. താൻ അനീതിക്ക് ഇരയായിട്ടും അതിന് കാരണക്കാരായവരോട് ക്ഷമിക്കാൻ കാണിച്ച അദ്ദേഹത്തിന്റെ മനസിന് നന്ദി പറയുകയാണ് ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ. ജയ് ഹാൻലിയുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം മക്ലിയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

2016ൽ തന്റെ സഹോദരിയ്ക്കുവേണ്ടി മറ്റൊരാളോട് ഒരൽപ്പം ദേഷ്യത്തിൽ സംസാരിക്കുന്നതിനിടയിലാണ് മക്ലിയുടെമേൽ പൊലീസ് ഉദ്യോഗസ്ഥർ കുറ്റമാരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചത്. എന്നാൽ, പൊലീസിന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചതോടെ ഒരു വർഷത്തെ തടവുശിക്ഷയ്ക്കുശേഷം അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

ഡയ്‌സിൻ മക്ലി

തെറ്റായ കേസിൽ ജയിലിലടക്കപ്പെട്ടതിന്റെ പേരിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ 2018ൽ അദ്ദേഹം കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അതൊന്നും മനസിൽവെക്കാതെ ആളിപ്പടരുന്ന അഗ്‌നിയിൽനിന്ന് ഒരു പൊലീസുകാരനെ രക്ഷിക്കാൻ കാരണമെന്തെന്ന് ചോദിച്ചാൽ മക്ലിയുടെ മറുപടി ഇങ്ങനെ:

‘നാമെല്ലാവരും ദൈവമക്കളാണ്. എല്ലാമനുഷ്യജീവനും മൂല്യമുള്ളതാണ്. ഒരുവൻ അഗ്‌നിക്കിരയാകുന്നത് നോക്കിനിൽക്കാൻ എനിക്ക് കഴിയില്ല. മറ്റുള്ള ഉദ്യോഗസ്ഥർ തന്നോടു എന്തു ചെയ്തുവെന്നതായിരുന്നില്ല ആ മനുഷ്യൻ തീയിലകപ്പെട്ടപ്പോൾ താൻ ചിന്തിച്ചത്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യത്വത്തിനുവേണ്ടി നാം പ്രവർത്തിക്കുന്നില്ല എന്നതാണ് ഇന്ന് ലോകം നേരിടുന്ന പ്രശ്‌നം. മനുഷ്യത്വമില്ലായ്മയിൽ പെട്ടുകിടക്കുന്നു മനുഷ്യൻ. നാം ജീവിതപാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കണം. എല്ലായ്‌പ്പോഴും ക്ഷമിക്കണമെന്ന വലിയ പാഠമാണ് താൻ ജീവിതത്തിൽനിന്ന് പഠിച്ചത്. തന്റെ മക്കളും ഈ പാഠങ്ങൾ ഉൾകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?