Follow Us On

14

July

2020

Tuesday

വിശുദ്ധ ലൂയിസ് രാജാവിന്റെ പ്രതിമയ്ക്ക് സംരക്ഷണമൊരുക്കി കത്തോലിക്കാ വൈദികൻ

വിശുദ്ധ ലൂയിസ് രാജാവിന്റെ പ്രതിമയ്ക്ക് സംരക്ഷണമൊരുക്കി കത്തോലിക്കാ വൈദികൻ

സച്ചിൻ എട്ടിയിൽ

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രതിഷേധങ്ങളുടെ മറവിൽ വിശുദ്ധ രൂപങ്ങൾക്കുനേരെ അക്രമം അഴിച്ചുവിടുന്നത് പതിവാകുമ്പോൾ, മിസോറിയിലെ വിശുദ്ധ ലൂയിസിന്റെ പ്രതിമയ്ക്ക് സംരക്ഷണമായത് കത്തോലിക്കാ വൈദികൻ നടത്തിയ നിർണായക ഇടപെടൽ. അമേരിക്കയിലെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ലൂയിസ് 9-ാമൻ രാജാവിന്റെ പ്രതിമയ്ക്കാണ് ഫാ. സ്റ്റീഫൻ സ്‌കൂമാച്ചറിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം സംരക്ഷണം ഒരുക്കിയത്.

കുരിശുയുദ്ധത്തിൽ പങ്കെടുത്തു എന്നതാണ് രാജാവിന്റെ പ്രതിമ തകർക്കാനുള്ള മുഖ്യ കാരണമായി പ്രക്ഷോപകാരികൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ജനക്ഷേമ തൽപ്പരനും ധർമിഷ്ടനുമായ ഭരണാധികാരിയായിരുന്നു 13-ാം നൂറ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച ലൂയീസ് 9-ാമൻ. 1906ലാണ് സെന്റ് ലൂയിസിന്റെ ശിൽപ്പം സെന്റ് ലൂയിൽ ആർട് മ്യൂസിയത്തിനുന്ന്‌നിൽ സ്ഥാപിതമായത്.

സെന്റ് ലൂയിസിന്റെ ശിൽപ്പം സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിൽ പ്രക്ഷോപകർ കുറിച്ച മുദ്രാവാക്യങ്ങളും മറ്റും വിശ്വാസീസമൂഹം മായ്ക്കുന്നു.

ആക്രോശവുമായി എത്തിയ പ്രക്ഷോപകർക്കു മുന്നിൽ ധീരതയോടെ സംരക്ഷണ കവചം ഒരുക്കിയ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചറിന്റെ ഇടപെടലിന് വലിയ കൈയടിയും അനുമോദനവുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. തങ്ങളുടെ നഗരത്തിന്റെ പേരിന് കാരണക്കാരനായ രാജാവിന്റെ പ്രതിമക്ക് സംരക്ഷണം ഒരുക്കാൻ നിരവധി വിശ്വാസികളാണ് പ്രക്ഷോപർ എത്തുംമുമ്പേ സ്ഥലത്ത് എത്തിയത്.

അവർ നിരന്തരം ജപമാല ഉരുവിടുന്നുണ്ടായിരുന്നു. ഇതിനിടയിൽ സെന്റ് ലൂയിസ് അതിരൂപതാംഗമായ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചർ പ്രക്ഷോപകർക്ക് ലൂയിസ് രാജാവിന്റെ ചരിത്രം വിവരിച്ചു നൽകി. എന്നാൽ, പ്രതിമ തകർത്തശേഷം സെന്റ് ലൂയിസ് കത്തീഡ്രലും തകർക്കും എന്നായിരുന്നു അവരിൽ ചിലരുടെ ആക്രോശം. എന്നാൽ, വിശ്വാസികളുടെയും വൈദികന്റെയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ 100ൽപ്പരം വരുന്ന പ്രക്ഷോപകർ പിൻവാങ്ങുകയായിരുന്നു.

കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ഏക ഫ്രഞ്ച് രാജാവാണ് ലൂയിസ് 9-ാമൻ. 1214 ഏപ്രിൽ 25ന് ജനിച്ച അദ്ദേഹത്തിന് 12-ാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടു. അതോടെ, രാജപദവി ഏറ്റെടുക്കേണ്ടി വന്നു കൗമാരപ്രായക്കാരനായ അദ്ദേഹത്തിന്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന അമ്മയുടെ ജീവിതം ലൂയിസ് രാജാവിനെയും സ്വാധീനിച്ചു.

വൃത്തിയാക്കിയ സ്തൂപവും ശിൽപ്പവും വൈദികൻ ആശീർവദിക്കുന്നു.

അധികം വൈകാതെ, ധർമിഷ്ഠനായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ശത്രുക്കളോടുപോലും അനുകമ്പ കാണിച്ചു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ഒരിക്കൽ പിതാവിനൊപ്പം യുദ്ധത്തിനെത്തിയ ഒരു രാജകുമാരൻ ഫ്രഞ്ച് സൈന്യത്തിന്റെ പിടിയിലായി. രാജകുമാരനെ വധിക്കാൻ ഉപദേശകർ ആവശ്യപ്പെട്ടെങ്കിലും ലൂയിസ് രാജാവ് ചെവിക്കൊണ്ടില്ല. പിതാവിനെ അനുസരിക്കേണ്ടത് മകന്റെ കടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദരിദ്രരായവരെ സഹായിക്കുന്നതിന് പ്രഥമപരിഗണന നൽകിയിരുന്ന ലൂയിസ് രാജാവ് കൊള്ളപ്പലിശയെ ശക്തമായി എതിർത്തു. രാജാവ് കഴിക്കുന്ന അതേ മേശയിൽ നിന്നാണ് പാവപ്പെട്ടവർക്കും ഭക്ഷണം നൽകിയിരുന്നതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിൽ, ഗോതിക് ശൈലിയിലുള്ള പ്രശസ്തമായ നിരവധി കെട്ടിടങ്ങൾ നിർമിച്ചതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?