Follow Us On

14

July

2020

Tuesday

പ്രാർത്ഥനയിലൂടെ മാത്രമേ ചങ്ങലകൾ അഴിയൂ; പരാതി പറച്ചിൽ കുറയ്ക്കാനും പാപ്പയുടെ ആഹ്വാനം

പ്രാർത്ഥനയിലൂടെ മാത്രമേ ചങ്ങലകൾ അഴിയൂ; പരാതി പറച്ചിൽ കുറയ്ക്കാനും പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകൾ അഴിക്കാൻ പ്രാർത്ഥനയ്ക്കു മാത്രമേ സാധിക്കൂവെന്ന് ഫ്രാൻസിസ് പാപ്പ. പരാതി പറച്ചിൽ കുറച്ച് കൂടുതൽ പ്രാർത്ഥിക്കുമ്പോൾ അടഞ്ഞുകിടക്കുന്ന പല വാതിലുകളും നമുക്കുമുന്നിൽ തുറക്കപ്പെടുമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ പത്രോസ്- പൗലോസ് ശ്ല്‌ളീഹന്മാരുടെ തിരുനാൾ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ആർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

പരസ്പരം ഐക്യപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. പത്രോസ്- പൗലോസ് ശ്ലീഹന്മാർ വ്യത്യസ്തരായിരുന്നു. എന്നാൽ, ക്രിസ്തുവിൽ ഒന്നായിതീരാനുള്ള കൃപ ദൈവം അവർക്ക് നൽകി. മറ്റൊരാളെ പോലെ ആകാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നില്ല. മറിച്ച്, പരസ്പരം സ്‌നേഹിക്കാനാണ് ആവശ്യപ്പെടുന്നത്. നമ്മെ ഒരുപോലെയാക്കാതെ ഐക്യപ്പെടുത്തുന്നവനാണ് ദൈവം.

പത്രോസ് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ തന്റെ ജീവൻ രക്ഷിക്കണമെന്നോർത്ത് ആരും ഓടി ഒളിച്ചില്ല, ആരും ആരെയും ഉപേക്ഷിച്ചില്ല. ആരുടെമേലും കുറ്റം ആരോപിച്ച് സമയം കളഞ്ഞില്ല. ആദിമസഭയിലെ പ്രതിസന്ധി ഘട്ടത്തിൽ, അവർ എല്ലാവരും പ്രാർത്ഥനയിൽ ഒരുമിച്ചു. പ്രാർത്ഥനയിൽനിന്ന് അവർ ശക്തി സംഭരിച്ചു. അവർ നേരിട്ട ഭീഷണിയേക്കാളും ശക്തിയാർന്ന ഐക്യം പ്രാർത്ഥനയിൽനിന്ന് നേടിയെടുത്തു.

ഐക്യം പ്രാർത്ഥനയുടെ ഫലമാണ്. പ്രാർത്ഥന പരിശുദ്ധാത്മാവിന്റെ ഇടപെടൽ സാധ്യമാക്കുന്നു. നമ്മുടെ ഹൃദയം പ്രത്യാശയിലേക്ക് തുറക്കുന്നു. നമ്മുടെ അകലങ്ങൾ കുറയ്ക്കുകയും ബുദ്ധിമുട്ടുകളിൽ ചേർത്തു നിർത്തുകയും ചെയ്യുന്നു. പരാതി പറച്ചിൽ കുറച്ച് കൂടുതൽ പ്രാർത്ഥിച്ചാൽ, കാരാഗൃഹ വാസത്തിനിടയിൽ പത്രോസിന് സംഭവിച്ചതുപോലെ പല അടഞ്ഞ വാതിലുകളും തുറക്കപ്പെടുകയും ചങ്ങലകൾ പൊട്ടിവീഴുകയും ചെയ്യും. ഈ തിരിച്ചറിവോടെ പരസ്പരം പ്രാർത്ഥിക്കാൻ വേണ്ട വരത്തിനായി അപേക്ഷിക്കാനും പാപ്പ ഓർമിപ്പിച്ചു.

വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും ഭാവിയെ മൂൻകൂട്ടികാണുന്ന പ്രവാചകന്മാരായിരുന്നുവെന്നും പാപ്പ പറഞ്ഞു. യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് വിശുദ്ധ പത്രോസാണ്. ഇനി മുതൽ നീതിയുടെ കിരീടം എനിക്കായി ഒരുക്കിയിരിക്കുന്നു, അത് കർത്താവ് തനിക്ക് നൽകുമെന്നുമാണ് തന്റെ ആസന്ന മരണത്തെ പരിഗണിച്ചപ്പോൾ വിശുദ്ധ പൗലോസ് പറഞ്ഞത്.

ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യരെപ്പോലെ പത്രോസും പൗലോസും യേശുവിനെ പ്രഘോഷിച്ചു. താൻ കുരിശിലേറപ്പെട്ടപ്പോൾ പത്രോസ് തന്നെക്കുറിച്ചല്ല, തന്റെ കർത്താവിനെക്കുറിച്ചാണ് ചിന്തിച്ചത്. യേശുവിനെപ്പോലെ മരിക്കാൻ യോഗ്യനല്ലെന്ന് ചിന്തിച്ച അദ്ദേഹം തന്നെ തലകീഴായി ക്രൂശിക്കപ്പെടാൻ ആവശ്യപ്പെട്ടു. ശിരച്ഛേദം ചെയ്യപ്പെടുംമുമ്പ്, തന്റെ ജീവൻ അർപ്പിക്കപ്പെടണമെന്ന് മാത്രമേ പൗലോസ് ചിന്തിച്ചിട്ടുള്ളവെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?