Follow Us On

14

July

2020

Tuesday

ക്രൈസ്തവ വിരുദ്ധ പീഡനം: ‘ഹ്യൂമൻ റൈറ്റ്‌സ് വാച്ചി’ന് എതിരെ തുറന്നടിച്ച് ഹംഗേറിയൻ ഭരണകൂടം

ക്രൈസ്തവ വിരുദ്ധ പീഡനം: ‘ഹ്യൂമൻ റൈറ്റ്‌സ് വാച്ചി’ന് എതിരെ തുറന്നടിച്ച് ഹംഗേറിയൻ ഭരണകൂടം

ബുഡാപെസ്റ്റ്: പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്’ (എച്ച്.ആർ.ഡബ്ല്യു) ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ മൗനം പാലിക്കുന്നുവെന്ന് തുറന്നടിച്ച് ഹംഗേറിയൻ ഭരണകൂടം. പീഡിത ക്രൈസ്തവരെ കുറിച്ച് മിണ്ടുന്നില്ലെന്ന് മാത്രമല്ല, ആരെയാണ് സഹായിക്കേണ്ടതെന്ന കാര്യത്തിൽ സംഘടന പക്ഷപാതം കാട്ടുന്നുവെന്നും ഹംഗേറിയൻ
സ്റ്റേറ്റ് സെക്രട്ടറി അസ്‌ബേജ് ആരോപിച്ചു. പീഡിത ക്രൈസ്തവർക്ക് പിന്തുണയേകാൻ ഹംഗറി രൂപീകരിച്ച സംരംഭത്തിന്റെ അധ്യക്ഷൻകൂടിയാണ് അസ്‌ബേജ്.

ഹംഗറിയിലെ പ്രമുഖ മാധ്യമമായ ‘എം വൺ ടി.വി’യിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിക്ടർ ഓർബന്റെ നേതൃത്വത്തിലുള്ള ഹംഗറി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നുമുള്ള എച്ച്.ആർ.ഡബ്ല്യു ഡയറക്ടർ കെന്നത്ത് റോത്തിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്ന വസ്തുത പ്രമുഖ മനുഷ്യാവകാശ സംഘടനയെന്ന് അവകാശപ്പെടുന്ന ‘ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്’ അവഗണിക്കുകയാണ്. ലോകത്ത് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 200 ദശലക്ഷത്തിൽപ്പരം ക്രൈസ്തവരെ കുറിച്ച് സംഘടന മൗനം പാലിക്കുന്നു. ആരെയാണ് സഹായിക്കേണ്ടതെന്ന കാര്യത്തിൽ സംഘടന പക്ഷപാതപരമായി പെരുമാറുന്നുമുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം മൂവായിരത്തോളം ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. മതപീഡനത്തിനിരയാകുന്ന ക്രൈസ്തവർക്കുവേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിരപരാധികളുടെ സഹനങ്ങളെ ഇവർ നിഷേധിക്കുകയും ചെയ്യുന്നുവെന്നും അസ്‌ബേജ് ചൂണ്ടിക്കാട്ടി. വിക്ടർ ഓർബൻ നേതൃത്വം നൽകുന്ന ഹംഗറി പീഡിത ക്രൈസ്തവർക്കുവേണ്ടി ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന രാജ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?