Follow Us On

14

July

2020

Tuesday

ജീവൻ വിരുദ്ധ നിലപാടുകളെ എതിർക്കുന്ന സമൂഹത്തെ രൂപപ്പെടുത്തണം: ഉറുഗ്വേയിലെ സഭ

ജീവൻ വിരുദ്ധ നിലപാടുകളെ എതിർക്കുന്ന സമൂഹത്തെ രൂപപ്പെടുത്തണം: ഉറുഗ്വേയിലെ സഭ

ഉറുഗ്വേ: ഉദരത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക അന്ത്യംവരെ മനുഷ്യജീവനെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് വാർത്തെടുക്കേണ്ടതെന്ന് ഉറുഗ്വേയിലെ കത്തോലിക്കാ മെത്രാൻ സമിതി. ഭൂമിയിലുള്ള ജീവിതകാലം മുഴുവനും മനുഷ്യനെ സംരക്ഷിക്കുകയും പരിപാലിക്കുകയും വളർത്തുകയും കൂദാശകൾ നൽകുകയും ചെയ്യുന്ന ഒരു ഉറുഗ്വേയാണ് നമുക്ക് ആവശ്യമെന്നും മെത്രാൻ സമിതി ചൂണ്ടിക്കാട്ടി.

ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും സംബന്ധിച്ച പൊതുചർച്ചകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മെത്രാൻ സമിതി പുറപ്പെടുവിച്ച പ്രഖ്യാപന രേഖയിലാണ് സഭാനേതൃത്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതികഠിനമായ വേദന അനുഭവിക്കുകയാണെങ്കിലും രോഗി മരിക്കണമെന്ന് ആവശ്യപ്പെട്ടാലും ഒരാളുടെ മരണത്തിന് കാരണക്കാരനാകുക എന്നത് അധാർമികമാണ്. ചികിത്‌സകൾ ഇല്ലാത്ത സാഹചര്യമാണെങ്കിലും അയാളെ മരണം വരിക്കാൻ സഹായിക്കുകയല്ല, മറിച്ച് സ്വാഭാവിക മരണംവരെ പാലിയേറ്റീവ് കെയർ ശുശ്രൂഷകൾ ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്.

രോഗിക്കോ ആരോഗ്യ വിദഗ്ദ്ധർക്കോ കുടുംബാംഗങ്ങൾക്കോ ഒരു വ്യക്തിയുടെ മരണം തീരുമാനിക്കാനോ അതിന് കാരണക്കാരനാകാനോ അധികാരമില്ല. പ്രസ്തുത നടപടി ക്ലിനിക്കൽ പശ്ചാത്തലത്തിൽ നടത്തുന്ന കൊലപാതകമാണ്. ദയാവധത്തിനും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കും അനുകൂലമായ പദ്ധതിയെന്നാൽ ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്.

ദയാവധം, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ എന്നിവ നിയമവിധേയമാക്കുമ്പോൾ മനുഷ്യന്റെ അന്തസിന്റെ ലംഘനമാണ് സംഭവിക്കുന്നത്. വ്യക്തിയുടെയും മനുഷ്യാവകാശത്തിന്റെയും അന്തസിനെ മാനിച്ചുകൊണ്ട് നിയമനിർമാണം നടത്താൻ ജനപ്രതിനിധികളെ പ്രബുദ്ധരാക്കണമെന്നും ആരോഗ്യവിദഗ്ധർക്കും വിവിധ സമുദായങ്ങൾക്കും ക്രിസ്ത്യൻ കുടുംബങ്ങൾക്കും മാർഗനിർദേശം നൽകണമെന്ന അഭ്യർത്ഥനയോടെയാണ് പ്രഖ്യാപനരേഖ അവസാനിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?