Follow Us On

08

August

2020

Saturday

ക്ലേശിക്കുന്ന ലോകത്തിന് പാപ്പ സാന്ത്വനമേകി; നന്ദി രേഖപ്പെടുത്തി കർദിനാൾ സംഘം

ക്ലേശിക്കുന്ന ലോകത്തിന് പാപ്പ സാന്ത്വനമേകി; നന്ദി രേഖപ്പെടുത്തി കർദിനാൾ സംഘം

വത്തിക്കാൻ സിറ്റി: മഹാമാരിയുടെ നാളുകളിൽ ഉപവിപ്രവർത്തനങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മീയ പ്രബോധനങ്ങളിലൂടെയും ഫ്രാൻസിസ് പാപ്പ നൽകുന്ന പിന്തുണയ്ക്കും ആത്മബലത്തിലും സാന്ത്വനത്തിനും നന്ദി അർപ്പിച്ച് കർദിനാൾ സംഘം തലവൻ കർദിനാൾ ജൊവാന്നി ബത്തീസ്ത. അപ്പസ്‌തോല പ്രമുഖരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങൾക്ക് മുന്നോടിയായുള്ള ആമുഖത്തിലായിരുന്നു കർദിനാൾ സംഘത്തെ പ്രതിനിധീകരിച്ച് അദ്ദേഹം പാപ്പയ്ക്ക് നന്ദി രേഖപ്പെടുത്തിയത്.

ക്രൈസ്തവർ മാത്രമല്ല, ലോകജനത ആകമാനം മഹാമാരിയുടെ കാലത്ത് മാധ്യമങ്ങളിലൂടെ പാപ്പയുടെ ആത്മീയസാമീപ്യവും സാന്ത്വനവും അനുഭവിച്ചു. മഹാമാരിയുടെ തീവ്രതയേറിയ നാളുകളിൽ സാന്താ മാർത്തയിൽനിന്ന് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്ത പാപ്പയുടെ അനുദിന ദിവ്യബലിയിലും പ്രത്യേക നിയോഗങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയിലും പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദത്തിലും ജനകോടികളാണ് പങ്കെടുത്തത്. അതുപോലെ രോഗീപരിചരണത്തിൽ വ്യാപൃതരായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും സന്നദ്ധസേവകർക്കും വൈദികർക്കും സന്യസ്തർക്കുമെല്ലാം നൽകിയ സമാശ്വാസത്തിന്റെയും അഭിനന്ദനത്തിന്റെയും വാക്കുകൾ തളരാതെ മുന്നേറാൻ അവരെ സഹായിച്ചു.

‘തൊഴിലാളിയായ യേശു’ എന്ന നാമധേയത്തിൽ ആരംഭിച്ച പ്രത്യേക ധനശേഖരണം പാവങ്ങളും രോഗികളുമായവരോടുള്ള പാപ്പയുടെ ആർദ്രമായ സ്‌നേഹത്തിന്റെയും അടയാളമായി. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വലിയ സഹാ്വുമായി ഇത് മാറി. കുടുംബങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും സംസ്‌കാരങ്ങളെയും ജനസഞ്ചയങ്ങളെയും ഓർത്തുകൊണ്ട് രാജ്യാന്തരതലത്തിൽ പ്രകടമാക്കപ്പെടുന്ന പാപ്പയുടെ പതറാത്തതും ലാളിത്യമാർന്നതുമായ അജപാലന തീക്ഷ്ണത അനിതരസാധാരണവും ലോകത്തിന് കാലികമായ കൃപാദാനവുമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

മഹാമാരിയെ നേരിടാൻ ആദ്യ സംഭാവന നൽകിക്കൊണ്ട് കാരുണ്യഫണ്ട് രൂപീകരിച്ച ഫ്രാൻസിസ് പാപ്പ വിവിധ രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകൾ ഉൾപ്പെടെ ആവശ്യവസ്തുക്കൾ ലഭ്യമാക്കിയിരുന്നു. ആരോഗ്യ സംവിധാനങ്ങളുടെ കാര്യത്തിൽ പിന്നാക്കമായ 13 രാജ്യങ്ങളിലേക്ക് 35 വെന്റിലേറ്ററുകൾ നൽകിയ പാപ്പ സ്‌പെയിൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും കയറ്റി അയക്കുകയും ചെയ്തു. നയതന്ത്രബന്ധമില്ലാത്ത ചൈനയിലേക്ക് ആറ് ലക്ഷത്തിൽപ്പരം മാസ്‌ക്കുകൾ അയച്ചതും വലിയ വാർത്തയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?