Follow Us On

08

August

2020

Saturday

സൗദിയിൽ മരണപ്പെട്ടത് 350ൽപ്പരം ഫിലിപ്പിനോ തൊഴിലാളികൾ; അന്വേഷണം അനിവാര്യമെന്ന് ഫിലിപ്പൈൻ സഭ

സൗദിയിൽ മരണപ്പെട്ടത് 350ൽപ്പരം ഫിലിപ്പിനോ തൊഴിലാളികൾ; അന്വേഷണം അനിവാര്യമെന്ന് ഫിലിപ്പൈൻ സഭ

മനില: സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന 350ൽപ്പരം ഫിലിപ്പൈൻസുകാർ മരണപ്പെട്ടതിൽ ദുരൂഹത തുടരവേ, അന്വേഷണം ആവശ്യപ്പെട്ട് ഫിലിപ്പൈൻസിലെ കത്തോലിക്കാ സഭാ രംഗത്ത്‌. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഭാനേതൃത്വം ഫിലിപ്പൈൻസ് സർക്കാരിൽ സമ്മർദം ശക്തമാക്കുന്നത്. ഇതിൽ ഭൂരിപക്ഷംപേരുടെയും മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന റിപ്പോർട്ട് അവിശ്വസനീയമാണെന്ന നിഗമനത്തിലാണ് സഭ.

സൗദി അറേബ്യയിലെ ഫിലിപ്പൈൻസ് അംബാസിഡർ അഡ്‌നാൻ അലോന്റോ ജൂൺ 22നാണ് 353 പേരുടെ മരണവിവരം ഫിലിപ്പൈൻസ് ഭരണകൂടത്തെ അറിയിച്ചത്. അതിൽ 200 പേരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചിട്ടുണ്ട്. കോവിഡ് മൂലവും അപകടവുമായി ബന്ധപ്പെട്ട് മരിച്ചവർ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഭൂരിപക്ഷം പേരുടെയും മരണം സ്വാഭാവികമാണെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഒരു അഭിമുഖത്തിൽ അഡ്‌നാൻ വ്യക്തമാക്കിയിട്ടുമുണ്ട്.

‘സുരക്ഷിതത്വമില്ലാത്ത തൊഴിൽ നയങ്ങളെക്കുറിച്ചും ശാരീരിക, മാനസിക പീഡനങ്ങളെക്കുറിച്ചും മോശമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും പലതവണ പരാതിപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് സഭ പ്രശ്‌നത്തിൽ ഇടപെടുന്നത്,’ മെത്രാൻ സമിതിയിലെ മൈഗ്രന്റ്‌സ് കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് റുപേർട്ടോ സാന്റോസ് വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ ഫിലിപ്പിനോ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇനിയെങ്കിലും സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇനിയും ഒരുപാട് ജീവനുകൾ നഷ്ടമായേക്കാം. തെറ്റ് തിരുത്തി ഭേദഗതികൾ വരുത്തുക എന്നാൽ വിദേശത്തെ ഫിലിപ്പിനോ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശത്തു ജോലിചെയ്യുന്ന ഫിലിപ്പൈൻ തൊഴിലാളികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പോരാടുന്ന സംഘടനകളുടെ കൂട്ടായ്മയായ ‘മൈഗ്രന്റ് ഇന്റർനാഷണ’ലും ഇതേ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഫിലിപ്പൈൻ എംബസിയിൽനിന്ന് കൂടുതൽ സുതാര്യമായ, വ്യക്തമായ വിശദീകരണവും കണക്കുകളും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

‘സൗദി ഭരണകൂടവുമായി നല്ല ബന്ധം തുടരണമെന്ന് ഫിലിപ്പൈൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. മുസ്ലീംങ്ങൾക്കും ക്രൈസ്തവർക്കും അനിവാര്യമായ ആരോഗ്യസുരക്ഷ ഉറപ്പാക്കി നമ്മുടെ തൊഴിലാളികളെ കൊറോണ വൈറസിൽനിന്ന് മുക്തരാകാൻ ശ്രദ്ധിക്കണമെന്ന് ഫിലിപ്പൈൻ സർക്കാർ സൗദിയോട് ആവശ്യപ്പെടണം. നമ്മുടെ നഴ്‌സുമാർ രോഗികളായ മുസ്ലീങ്ങളെ പരിചരിക്കുന്നുണ്ട്, അതിനാൽ അർഹമായ ആരോഗ്യസുരക്ഷ അവർക്കും ലഭിക്കണം,’ തൊഴിലാളി സംഘടനാ വക്താവ് ബനവന്തുരേ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?