Follow Us On

08

August

2020

Saturday

പേപ്പൽ സഹായം തുടരുന്നു; ഭക്ഷ്യക്ഷാമം നേരിടാൻ കാൽലക്ഷം യൂറോ സംഭാവന ചെയ്ത്‌ വത്തിക്കാൻ

പേപ്പൽ സഹായം തുടരുന്നു; ഭക്ഷ്യക്ഷാമം നേരിടാൻ കാൽലക്ഷം യൂറോ സംഭാവന ചെയ്ത്‌ വത്തിക്കാൻ

വത്തിക്കാൻ സിറ്റി: കൊറോണാ വ്യാപനത്തെ തുടർന്ന് ഭക്ഷ്യക്ഷാമവും പട്ടിണിയും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകി ഫ്രാൻസിസ് പാപ്പ. ഭക്ഷ്യക്ഷാമം നേരിടാൻ നടത്തിയ ഈ പേപ്പൽ ഇടപെടൽ, ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടി പകർച്ചവ്യാധിയുടെ നാളുകളിലും സേവന ചെയ്യുന്നവരോടുള്ള പാപ്പയുടെ കരുതലിന്റെ ഭാഗംകൂടിയാണെന്ന് വത്തിക്കാൻ വ്യക്തമാക്കി.

‘സംഘടനയുടെ മാനുഷിക പ്രവർത്തനങ്ങളോടും പ്രതിസന്ധികളിൽ സമഗ്രവികസനത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളോടുമുള്ള പാപ്പയുടെ പിതൃസഹജമായ സ്‌നേഹമാണിത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചകളും ഉഴലുന്ന രാജ്യങ്ങളോടുമുള്ള പാപ്പയുടെ പിന്തുണയുമാണിത്,’ വത്തിക്കാൻ വ്യക്തമാക്കി.

എന്നാൽ, ഭക്ഷ്യക്ഷാമം പരിഹരിക്കാനും 270 മില്യൺ ജനങ്ങളുടെ വിശപ്പടക്കാനും 4.9 ബില്ല്യൻ ഡോളറിന്റെ സഹായമാണ് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാനാണ് കൊറോണയുടെ സ്വാധീനം നമ്മോട് ആവശ്യപ്പെുന്നതെന്ന് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ എമർജൻസീസ് ഡയറക്ടർ മാർഗോട്ട് വൻ ഡെർ വെൽഡൻ പറഞ്ഞു.

കൊറോണ വൈറസ് പടർന്നുപിടിച്ച ലാറ്റിൻ അമേരിക്ക, ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭക്ഷ്യസഹായം ആവശ്യമുള്ളവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കൊറോണാ വ്യാപനത്തിന്റെ ആരംഭം വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വിവിധ രാജ്യങ്ങൾക്ക് ലഭ്യമാക്കിയും കൊറോണാ ബാധിതരെ സഹായിക്കാൻ പ്രത്യേക ഫണ്ട് രൂപീകരിച്ചും മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന വത്തിക്കാന്റെ പുതിയ നടപടിയും ശ്രദ്ധേയമായിക്കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?