Follow Us On

19

April

2024

Friday

ഫാ. ബിജു മുട്ടത്തുകുന്നേൽ റോമിലെ സീറോ മലബാർ വൈസ് പ്രൊക്യുറേറ്റർ

ഫാ. ബിജു മുട്ടത്തുകുന്നേൽ റോമിലെ സീറോ മലബാർ വൈസ് പ്രൊക്യുറേറ്റർ

കൊച്ചി: സീറോ മലബാർ സഭയുടെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശേരി അതിരൂപതാംഗം ഫാ. ബിജു മുട്ടത്തുകുന്നേലിനെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. റോമിലെ സീറോ മലബാർ സഭാംഗങ്ങളുടെ സഹവികാരിയായി 2012 ൽ നിയമിതനായ ഇദ്ദേഹം, ഇറ്റലിയിലെ സീറോ മലബാർ നാഷണൽ കോർഡിനേറ്റർ, സീറോ മലബാർ പ്രൊക്യൂറായിലെ അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മേജർ ആർച്ച്ബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകൾ സുഗമമാക്കുക എന്നതാണ് പ്രൊക്യുറേറ്ററുടെ ദൗത്യം. 2011 മുതൽ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് പ്രൊക്യുറേറ്റർ. യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്‌തോലിക വിസിറ്റേറ്ററിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാന്റെ അംഗീകാരത്തോടെ വൈസ് പ്രൊക്യുറേറ്ററിനെ നിയമിച്ചത്.

2007ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. ബിജു മുട്ടത്തുകുന്നേൽ തലശ്ശേരി അതിരൂപതയിലെ ആലക്കോട്, പടന്നക്കാട്, കുടിയാന്മല ഇടവകകളിൽ സഹവികാരിയായും അതിരൂപതാ മൈനർ സെമിനാരിയിൽ അധ്യാപകനായും വൊക്കേഷൻ പ്രമോട്ടറായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് സഭാ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?