Follow Us On

09

August

2020

Sunday

വികസ്വര രാജ്യങ്ങൾക്ക് കടാശ്വാസം നൽകണം; ലോകരാജ്യങ്ങളോട് വീണ്ടും അഭ്യർത്ഥിച്ച് വത്തിക്കാൻ

വികസ്വര രാജ്യങ്ങൾക്ക് കടാശ്വാസം നൽകണം; ലോകരാജ്യങ്ങളോട് വീണ്ടും അഭ്യർത്ഥിച്ച് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ചമൂലം വിഷമിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് കടാശ്വാസം നൽകണമെന്ന് ലോകരാജ്യങ്ങളോട് വീണ്ടും അഭ്യർത്ഥിച്ച് വത്തിക്കാൻ. ഐക്യരാഷ്ട്ര സഭയുടെ ‘ട്രേഡ് ആൻഡ് ഡവലപ്പ്‌മെന്റെ’ ബോർഡിന്റെ എക്‌സിക്യൂട്ടിവ് യോഗത്തെ അഭിസംബോധന ചെയ്യവേയാണ് വിയന്നയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ്പ് ഐവാൻ ജുർകോവിച്ച് വത്തിക്കാന്റെ അഭ്യർത്ഥന ആവർത്തിച്ചത്.

വികസ്വര രാജ്യങ്ങളിൽ മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത വളരെ വലുതാണ്. വൈറസ് വ്യാപനംമൂലം മിക്ക രാജ്യങ്ങളിലും ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും നിർബന്ധിതമായി അടച്ചിടേണ്ടി വന്നതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധി രൂപപെട്ടിട്ടുണ്ട്. ഇതിനുപുറമേ, അനേകർക്ക് തൊഴിൽ നഷ്ടപ്പെട്ടതുകൂടി പരിഗണിക്കുമ്പോൾ ആഗോള സമ്പത്ത് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയിലാണ് മിക്ക രാജ്യങ്ങളും.

‘ഈ സാഹചര്യത്തിൽ വികസ്വര രാജ്യങ്ങളിലെ ജീവനുകളെയും ജീവിതാവസ്ഥകളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പ്രതിസന്ധി നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് എത്രയുംവേഗം കാര്യമായ കടാശ്വാസം നൽകേണ്ടതുണ്ട്,’ അന്താരാഷ്ട്ര സമൂഹത്തോട് വത്തിക്കാൻ പ്രതിനിധി അഭ്യർത്ഥിച്ചു. ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത കുറയ്ക്കുന്നതിലൂടെ ഇന്നിന്റെ ഏറ്റവും വലിയ ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാ രാജ്യങ്ങൾക്കും കഴിയുമെന്ന് ‘ഉർബി എത് ഓർബി’ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞ വാക്കുകൾ അദ്ദേഹം പരാമർശിക്കുകയും ചെയ്തു.

അതേസമയം ധാർമികവും സാംസ്‌കാരികവുമായ ഘടകങ്ങൾ അവഗണിക്കരുതെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. എന്തെന്നാൽ നിലവിലെ പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി എന്നതിലുപരി വലിയ ഒരു ധാർമിക നടപടിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമ്പദ് വ്യവസ്ഥയെ മറികടക്കുന്നതിലും ധാർമികത പുലർത്തുന്നതിലുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് വികസ്വര രാജ്യങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് കടാശ്വാസം നൽകി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?