Follow Us On

09

August

2020

Sunday

മതവിശ്വാസത്തിൽ ‘ഒന്നാം സ്ഥാനം’ ലണ്ടൻ നഗരത്തിന്‌; ഗവേഷണ റിപ്പോർട്ടുമായി ‘തിങ്ക് ടാങ്ക്’

മതവിശ്വാസത്തിൽ ‘ഒന്നാം സ്ഥാനം’ ലണ്ടൻ നഗരത്തിന്‌; ഗവേഷണ റിപ്പോർട്ടുമായി ‘തിങ്ക് ടാങ്ക്’

ലണ്ടൻ: ഇംഗ്ലണ്ടും വെയിൽസും സ്‌കോട്ട്‌ലൻഡും ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടണിൽ മതവിശ്വാസങ്ങൾക്ക് ഏറ്റവും അധികം പ്രാധാന്യം നൽകുന്നത് ലണ്ടൻ നഗരമാണെന്ന് സർവേഫലം. വിശ്വാസപരമായ സർവേകളും ഗവേഷണങ്ങളും നടത്തുന്ന ‘തിയോസ്’ തിങ്ക് ടാങ്ക് ഗ്രൂപ്പാണ്, ബ്രിട്ടനിലെ മറ്റ് ബ്രിട്ടീഷ് നഗരങ്ങളെ അപേക്ഷിച്ച് ലണ്ടൻ മതപരവും സാമൂഹികമായി യാഥാസ്ഥിതിക നിലപാടു പുലർത്തുന്നുവെന്ന് കണ്ടെത്തിയത്.

ആരാധനാ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിൽ മാത്രമല്ല, വിവാഹ പൂർവ ലൈംഗീകത, സ്വവർഗ ലൈംഗീകത, ദയാവധം എന്നീ വിഷയങ്ങളിലും ക്രൈസ്തവ ഭൂരിപക്ഷമുള്ള ലണ്ടൻ, ഇതര ബ്രിട്ടീഷ് നഗരങ്ങളെ അപേക്ഷിച്ച് യാഥാസ്ഥിതിക മനോഭാവം പുലർത്തുന്നുവെന്നും സർവേ വ്യക്തമാക്കുന്നു. മാത്രമല്ല, ഉത്തമ വിശ്വാസ ജീവിതം നയിക്കുന്ന ക്രൈസ്തവർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും മുൻനിരയിലാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനിലെ 62% ജനങ്ങളും മതവിശ്വാസികളാണെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ, മറ്റ് നഗരങ്ങളിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നവർ 53%മാണ്. ലണ്ടനിലെ നാലിൽ ഒരാൾ മാസത്തിൽ ഒരു തവണയെങ്കിലും ആരാധനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവരാണ്. എന്നാൽ, ബ്രിട്ടനിലെ മറ്റിടങ്ങളിൽ ഇത് 10ൽ ഒരാൾ എന്ന തോതിലാണ്. അതുപോലെ മാസത്തിൽ രണ്ടു തവണയിൽ കൂടുതൽ ആരാധനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നത് ലണ്ടനിൽ 31%വും ലണ്ടന് പുറത്ത് 15%വുമാണ്. 56% ലണ്ടൻ നിവാസികളും പതിവായി പ്രാർത്ഥിക്കുന്നതായും സർവേ വ്യക്തമാക്കുന്നു.

വിവാഹ പൂർവ ലൈംഗീകത തെറ്റാണെന്ന് 24% ലണ്ടൻ നിവാസികളും ചൂണ്ടിക്കാട്ടുമ്പോൾ ഇതര ബ്രിട്ടീഷ് നഗരങ്ങളിൽ ഇപ്രകാരം ചിന്തിക്കുന്നവരുടെ എണ്ണം 13% മാത്രമാണ്. ഇതുപോലെ, സ്വവർഗ ലൈംഗീകത തെറ്റാണെന്ന് പറയുന്നവരുടെ എണ്ണം യഥാക്രമം 29%വും 23%വുമാണ്. ചികിത്‌സിച്ചാൽ ഭേദമാകാത്ത രോഗികളെ ദയാവധത്തിന് വിധേയമാക്കുന്നത് അധാർമികമാണെന്ന് ലണ്ടൻ നഗരവാസികളിൽ 38% ചിന്തിക്കുമ്പോൾ മറ്റിടങ്ങളിൽ ഇത് 27%മാണ്.

മറ്റുള്ളവരെ സഹായിക്കേണ്ട സാഹചര്യത്തിൽ ഉത്തമ വിശ്വാസികളായ ക്രിസ്ത്യാനികളാണ് സെക്കുലർ ക്രിസ്ത്യാനികളേക്കാൾ (നാമമാത്ര ക്രൈസ്തവർ) മുൻപന്തിയിലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 2011ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ലണ്ടൻ നഗരത്തിലെ ജനസംഖ്യയുടെ 48.4%വും ക്രൈസ്തവരാണ്. ഇതിൽ 35%വും കത്തോലിക്കാ സഭാംഗങ്ങളാണ്. ആംഗ്ലിക്കൻ (33%), പെന്തക്കൊസ്ത് (7%), ഓർത്തഡോക്‌സ് (6%) എന്നിവയാണ് മറ്റ് പ്രധാന ക്രൈസ്തവ വിഭാഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?