Follow Us On

09

August

2020

Sunday

‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ വൻ അപകടകാരി; തെളിവായി രണ്ട് അജൻഡകൾ ചൂണ്ടിക്കാട്ടി ടൈലർ ബിഷപ്പ്‌

‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ വൻ അപകടകാരി; തെളിവായി രണ്ട് അജൻഡകൾ ചൂണ്ടിക്കാട്ടി ടൈലർ ബിഷപ്പ്‌

ടെക്‌സസ്: ജോർജ് ഫ്‌ളോയിഡിന്റെ ദാരുണ മരണത്തെ തുടർന്ന് അമേരിക്കയിൽ ശക്തിയാർജിക്കുന്ന ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ സംഘടനയ്‌ക്കെതിരെ ടെക്‌സസിലെ ടൈലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ക്‌ലാൻഡ് ട്വീറ്റിലൂടെ നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നു. വംശീയ വിവേചനത്തിനെതിരായി 2013ൽ രൂപീകൃതമായ സംഘടനയുടെ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുള്ള രണ്ട് അജൻഡകൾ ചൂണ്ടിക്കാട്ടിയാണ്, ക്രൈസ്തവർ ഉൾപ്പെടെയുള്ള ദൈവവിശ്വാസികൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

ദൈവദത്തമായ, പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗീകതയെയും പിതാവും മാതാവും കുട്ടികളും ഉൾപ്പെടുന്ന കുടുംബ വ്യവസ്ഥയെയും എതിർക്കുന്ന നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് സംഘടന അപകടകാരിയാണെന്ന് ബിഷപ്പ് വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് വിശ്വാസീസമൂഹം കൂടുതൽ പഠിക്കണമെന്ന ഓർമപ്പെടുത്തലോടെ, അവരുടെ നയപ്രഖ്യാപനത്തിന്റെ ഭാഗവും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വീ ബിലീവ്’ എന്ന തലക്കെട്ടിലുള്ള നയപ്രഖ്യാപന പത്രികയിൽ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘പിതാവ്’ എന്ന വാക്ക് സംഘടന ഒഴിവാക്കിയിട്ടുണ്ട്.

സംഘടനയുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചുള്ള ആരോപണങ്ങൾ മുമ്പുതന്നെ ഉയർന്നിരുന്നെങ്കിലും ഒരു ബിഷപ്പുതന്നെ ഇപ്പോൾ രംഗത്തെത്തി എന്നതാണ് ശ്രദ്ധേയം. അലീസിയ ഗാർസ, പട്രീസ് കുള്ളേസ്, ഒപ്പാൽ ടോമേറ്റി എന്നീ മൂന്ന് വനിതകൾ ചേർന്ന് ഹാഷ്ടാഗ് കാംപെയിനിലൂടെ 2013ൽ രൂപീകരിച്ച ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ പ്രസ്ഥാനത്തിന് ഇന്ന് വിവിധ രാജ്യങ്ങളിൽ സാന്നിധ്യമുള്ളതിനാൽ ബിഷപ്പിന്റെ മുന്നറിയിപ്പിന് പ്രാദേശിക സഭകളും ക്രൈസ്തവ സംഘടനകളും കൂടുതൽ ഗൗരവം നൽകണമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ജോർജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്ന് വംശീയതയ്ക്ക് എതിരെ അമേരിക്കയിൽ ആരംഭിച്ച ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ പ്രക്ഷോപങ്ങൾ അക്രമാസക്തമാകുന്നതും വിശുദ്ധ രൂപങ്ങൾ തച്ചുടയ്ക്കുന്നതും വ്യാപകമാണ്. എന്നാൽ, അത്തരം അക്രമങ്ങളേക്കാൾ ഗുരുതരമായ അജൻഡകളോടെയാണ് ‘ബ്ലാക് ലൈവ്‌സ് മാറ്ററി’ന്റെ പ്രവർത്തനമെന്നത് ശ്രദ്ധയിൽ പെടുത്താൻ ബിഷപ്പിന്റെ ജാഗ്രതാനിർദേശം സഹായമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?