Follow Us On

09

August

2020

Sunday

കോട്ടയം നസീറിന്റെ യൂട്യൂബ് ചാനലിലും ആദ്യം ക്രിസ്തു! വിഖ്യാതമായ ക്രിസ്തു ചിത്രങ്ങളുടെ സംക്ഷിപ്ത ചരിത്രവും ശ്രദ്ധേയം

കോട്ടയം നസീറിന്റെ യൂട്യൂബ് ചാനലിലും ആദ്യം ക്രിസ്തു! വിഖ്യാതമായ ക്രിസ്തു ചിത്രങ്ങളുടെ സംക്ഷിപ്ത ചരിത്രവും ശ്രദ്ധേയം

കോട്ടയം: സിനിമാ താരവും മിമിക്രി കലാകാരനുമായ കോട്ടയം നസീർ മികച്ചൊരു ചിത്രകാരൻകൂടിയാണെന്ന് പലരും അറിഞ്ഞത്, ലോക് ഡൗൺ കാലത്ത് വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായപ്പോഴാണ്. പ്രസ്തുത ചിത്രത്തിന്റെ വിൽപ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തതും വലിയ മാധ്യമശ്രദ്ധ നേടി.

ഇപ്പോഴിതാ, കോട്ടയം നസീർ തുടക്കം കുറിച്ച, ‘കോട്ടയം നസീർ ആർട്ട് സ്റ്റുഡിയോ’ എന്ന യൂട്യൂബ് ചാനലിൽ ആദ്യം ഇടംപിടിച്ചതും ക്രിസ്തുവിന്റെ ചിത്രമാണ്. മുൻപ് വരച്ച അതേ പീഡാനുഭവ ചിത്രം. ക്രിസ്തുവിന്റെ ചിത്രം വരയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണവും വിഖ്യാത ചിത്രകാരന്മാരാൽ വിരചിതമായ ക്രിസ്തു ചിത്രങ്ങളുടെ സംക്ഷിപ്ത ചരിത്രവും പങ്കുവെക്കുന്ന ആദ്യ വീഡിയോയും തരംഗമായിക്കഴിഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ അനേകരുടെ ഹൃദയം കവർന്ന, താൻ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം ‘ആലപ്പുഴ ബീച്ച് ക്ലബ്’ ആലപ്പുഴ രൂപതയ്ക്കു കൈമാറുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?