Follow Us On

31

October

2020

Saturday

ഭക്ഷണം ലഭ്യമാക്കാൻ അടിയന്തിരമായി വേണം ആറ് ലക്ഷം യൂറോ; അഭ്യർത്ഥനയുമായ് ബുർക്കിനാ ഫാസോ

ഭക്ഷണം ലഭ്യമാക്കാൻ അടിയന്തിരമായി വേണം ആറ് ലക്ഷം യൂറോ; അഭ്യർത്ഥനയുമായ് ബുർക്കിനാ ഫാസോ

ബുർക്കിനാ ഫാസോ: അക്രമവും കലാപങ്ങളും തുടർക്കഥയായ ആഫ്രിക്കയിലെ ബുർക്കിനോഫാസോയിലെ ദരിദ്ര ജനതയ്ക്ക് ഭക്ഷണം ലഭ്യമാക്കാൻ ആറ് ലക്ഷം യൂറോ (അഞ്ച് കോടിയിൽപ്പരം രൂപ) അടിയന്തിരമായി വേണ്ടിവരുമെന്നും ഇതിനായി അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ‘കാരിത്താസ് ബുർക്കിനാ ഫാസോ’. കാര്യങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് നീങ്ങിയില്ലെങ്കിൽ രണ്ട് ദശലക്ഷത്തിൽപ്പരം പേർക്ക് ക്ഷാമത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടി വരുമെന്നും ബുർക്കിനാ ഫാസോയിൽ ‘കാരിത്താസി’ന്റെ ചുമതല നിർവഹിക്കുന്ന ഫാ. കോൺസ്റ്റാന്റിൻ സെറെ മുന്നറിയിപ്പ് നൽകി. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രസ്ഥാനമാണ് കാരിത്താസ്.

‘ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന മഴക്കാലവും പേമാരിയും അടുത്തുവരുന്നതിനാൽ ഇവരെ പട്ടിണിയിൽനിന്ന് രക്ഷിക്കാൻ അന്താരാഷ്ട്ര സഹായം അനിവാര്യമാണ്. വരും മാസങ്ങളിൽ ജനങ്ങൾക്ക് പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, ഉപജീവനമാർഗം എന്നിവ നൽകാൻ ആറു ലക്ഷം യൂറോയെങ്കിലും ആവശ്യമായി വരും. ഇപ്പോൾ ആവശ്യമായിരിക്കുന്ന തുക 2019 നെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്,’ ബുർക്കിനാ ഫാസയിലെ സാഹചര്യങ്ങളിലേക്ക് ഫാ. സെറെ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചു.

കയാ, ഫഡാ, എൻനെഗൗർമാ, നൗനാ, ഡെഡൗഗൗ രൂപതകളിൽ താമസിക്കുന്ന 1,500 കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം ഏറ്റവും ആവശ്യം. 50 കിലോ അരി അല്ലെങ്കിൽ ചോളം, 25 കിലോ പയർവർഗം, അഞ്ച് ലിറ്റർ എണ്ണ, രണ്ട് കിലോ ഉപ്പ് എന്നിവ വാങ്ങാൻ ഓരോ കുടുംബത്തിനും എട്ട് യൂറോയ്ക്ക് തുല്യമായ പ്രാദേശിക കറൻസിയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു വർഷമായി തുടരുന്ന അക്രമങ്ങളും സംഘർഷങ്ങളും രാജ്യത്തിന്റെ വടക്ക് കിഴക്ക് അതിർത്തികളെ ഉലച്ചു. സമാധാനത്തിലേക്കും സാധാരണ ജീവിതത്തിലേക്കുമുള്ള മടങ്ങിവരവിനായി ജനം കാത്തിരിക്കുകയാണെങ്കിലും സംഘർഷങ്ങൾ കുറയുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. എങ്കിലും ദൈവവിശ്വാസത്തിലും ദൈവാശ്രയബോധത്തിലും അടിയുറച്ച ജീവിതമാണ് ഇവരുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ വിരുദ്ധ പീഡനം ശക്തമാകുന്ന രാജ്യങ്ങളിൽ ഒന്നാണ് ബുർക്കിനാ ഫാസോ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?