Follow Us On

09

August

2020

Sunday

തിന്മയുടെ ബന്ധനമകറ്റാൻ യു.എസിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന

തിന്മയുടെ ബന്ധനമകറ്റാൻ യു.എസിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന

വാഷിംഗ്ടൺ ഡി.സി: വംശീയതയുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, തിന്മയുടെ ശക്തികളെ അകറ്റാൻ വൈദികർ ആഹ്വാനംചെയ്ത 40 ദിന ഉപവാസ പ്രാർത്ഥന ഏറ്റെടുത്ത് അമേരിക്കയിലെ വിശ്വാസീസമൂഹം. ജൂലൈ ഏഴിന് ആരംഭിച്ച, ഓഗസ്റ്റ് 15വരെ നീളുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ‘സ്വാതന്ത്ര്യം മുഴങ്ങട്ടെ: സാത്താനിൽനിന്ന് മുക്തി നേടാനുള്ള 40 ദിനങ്ങൾ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫാ. ബിൽ പെക്ക്മാൻ, ഫാ. ജെയിംസ് ആൾട്ട്മാൻ, ഫാ. റിച്ചാർഡ് ഹെൽമാൻ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന പ്രാർത്ഥനാ ദിനത്തിൽ ഭൂതോച്ഛാടന ശുശ്രൂഷകളും ഉൾപ്പെടുന്നുണ്ട്.

‘പ്രായശ്ചിത്തം, ഉപവാസം, പരോപകാര പ്രവൃത്തികൾ പ്രാർത്ഥന എന്നിവയിലൂടെ തങ്ങളിൽനിന്നും തങ്ങളുടെ കുടുംബങ്ങളിൽനിന്നും ഇടവകകളിൽ നിന്നും രൂപതകളിൽ നിന്നും രാജ്യത്തു നിന്നുതന്നെയും തിന്മയുടെ ശക്തികളെ തുരത്താൻ വേണ്ടിയുള്ള ദൈവിക ശക്തി ലഭിക്കാൻ നമുക്ക് ഉപവസിച്ച് പ്രാർത്ഥിക്കാം,’ പ്രസ്താവനയിലൂടെ വൈദികർ ആഹ്വാനം ചെയ്തു. ‘യു.എസ് ഗ്രേസ് ഫോഴ്‌സ്’ എന്ന പ്രാർത്ഥന കൂട്ടായ്മയാണ് ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നത്.

40 ദിവസവും വൈദികർ ആത്മീയ വിചിന്തനങ്ങൾ പങ്കുവെക്കും. ജപമാല, കരുണ കൊന്ത എന്നിവയ്‌ക്കൊപ്പം ഭൂതോച്ഛാടന പ്രാർത്ഥനയുടെ ഭാഗമായി ഓരോ ദിവസവും ചൊല്ലേണ്ട ലുത്തീനിയകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായും കൂദാശാപരമായും ആത്മീയ പോരാട്ടത്തിനൊരുങ്ങണമെന്ന ഓർമപ്പെടുത്തലോടെയാണ് പ്രാർത്ഥനാ ദിനം ആഹ്വാനം ചെയ്തിരിക്കുന്നത്. ജപമാല ചൊല്ലുക, ഭക്ഷണം നിയന്ത്രിക്കുക, മധുരപലഹാരങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവയും പരിഹാര പ്രവൃത്തികളുടെ ഭാഗമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?