Follow Us On

08

August

2020

Saturday

കൊറോണയ്‌ക്കെതിരായ യുദ്ധമുഖത്ത് ജീവൻ പണയപ്പെടുത്തി കന്യാസ്ത്രീകളും! സഹായഹസ്തമേകി ‘എ.സി.എൻ’

കൊറോണയ്‌ക്കെതിരായ യുദ്ധമുഖത്ത് ജീവൻ പണയപ്പെടുത്തി കന്യാസ്ത്രീകളും! സഹായഹസ്തമേകി ‘എ.സി.എൻ’

കിൻഷാസ: ആരോഗ്യപ്രവർത്തകരും അജപാലന ശുശ്രൂഷ ലഭ്യമാക്കുന്ന വൈദികരും മാത്രമല്ല, ജീവൻ പണയംവെച്ച് ശുശ്രൂഷ ചെയ്യുന്ന കന്യാസ്ത്രീകളുമുണ്ട് കൊറോണയ്‌ക്കെതിരായ യുദ്ധമുഖത്ത്. പാവപ്പെട്ടവർക്ക് ഭക്ഷണ സാമഗ്രികൾ ലഭ്യമാക്കാൻ വ്യാപൃതരായിരിക്കുന്ന കോംഗോയിലെ ഒരുസംഘം കന്യാസ്ത്രീകളെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഇവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മാറുകയാണ്, ഇവരിലൂടെ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) കോംഗോയ്ക്ക് ലഭ്യമാക്കിയ 1,35000 ഡോളറിന്റെ ഗ്രാന്റ്.

പട്ടിണിയും ദാരിദ്ര്യവും സന്തതസഹചാരിയായ നാടാണ് റിപ്പബ്ലിക് ഓഫ് കോംഗോ. കൊറോണാ വ്യാപനം ആരംഭിച്ചതോടെ ജീവിതം വീണ്ടും വഴിമുട്ടി. നിരവധി പേർ രോഗബാധിതരായി മരിച്ചു. എന്നാൽ, തൊഴിൽ ചെയ്യാനാവാതെ വീടുകളിൽ കഴിയേണ്ടിവന്നതോടെ അവസ്ഥ അതിലും ദയനീയമായിരുന്നു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പണമില്ലാതെ പട്ടിണിമൂലം ആളുകൾ മരണപ്പെടുന്ന അവസ്ഥ തിരിച്ചറിഞ്ഞാണ് ഇവർക്ക് ആവശ്യവസ്തുക്കൾ ലഭ്യമാക്കാൻ കന്യാസ്ത്രീകൾ ഇറങ്ങിതിരിച്ചത്.

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന കന്യാസ്ത്രീകളും രോഗബാധിതരെ ചികിത്‌സിക്കാൻ രംഗത്തിറങ്ങി. തങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് മാറ്റിവെച്ച് കോംഗോയിലെ പാവങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാൻ ശ്രമിക്കുന്ന അവരുടെ പ്രവർത്തനത്തിന് കൈത്താങ്ങേകാൻ എ.സി.എൻ സന്നദ്ധരാവുകയായിരുന്നു. ജീവകാരുണ്യരംഗത്ത് വ്യാപരിക്കുന്ന കത്തോലിക്കാ സംഘടനയാണ് എ.സി.എൻ.

ഇതുമായി ബന്ധപ്പെട്ട് ബുക്കാവു ആർച്ച്ബിഷപ്പ് ഫ്രാങ്കോയിസ് സേവ്യർ മരോയ് നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് 1,35,000 ഡോളറിന്റെ സഹായം എ.സി.എൻ നൽകിയത്. കോംഗോയുടെ ആറ് രൂപതകളിൽ ശുശ്രൂഷ ചെയ്യുന്ന ആറ് സന്യാസിനിസഭകളുടെ 70ൽപ്പരം സമൂഹങ്ങൾ വഴിയാണ് എ.സി.എൻ സഹായം ലഭ്യമാക്കുന്നത്. ഏതാണ്ട് 400ൽപ്പരം കന്യാസ്ത്രീകളാണ് അവശ്യസാധനങ്ങളുടെ കിറ്റുകൾ ഉൾപ്പെടെ വിതരണംചെയ്യാൻ മേഖലയിൽ വ്യാപൃതരായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?