Follow Us On

08

August

2020

Saturday

താങ്ക്‌യൂ ‘ഉണ്ണീശോ’, താങ്ക്‌യൂ വത്തിക്കാൻ! എർവിന, പ്രെഫിന സഹോദരിമാർക്ക് പുതുജീവിതം

താങ്ക്‌യൂ ‘ഉണ്ണീശോ’, താങ്ക്‌യൂ വത്തിക്കാൻ! എർവിന, പ്രെഫിന സഹോദരിമാർക്ക് പുതുജീവിതം

വത്തിക്കാൻ സിറ്റി: വേർപിരിയൽ എന്ന് കേൾക്കുമ്പോൾ സങ്കടമാണ് മനസിലുണ്ടാകേണ്ടത്, പക്ഷേ, എർമിന എന്ന അമ്മയുടെ മനസുനിറയെ സന്തോഷമാണിപ്പോൾ. തലയോട്ടികൾ കൂടിച്ചേർന്ന, സയാമിസ് ഇരട്ടകളായ തന്റെ കുഞ്ഞുമക്കൾക്ക് പുതുജീവിതം ലഭിച്ചതാണ് ആനന്ദത്തിന് കാരണം. കുട്ടികളുടെ ചികിത്‌സയ്ക്കായി ഉണ്ണീശോയുടെ നാമധേയത്തിൽ (ബാംബീനോ ജെസു) വത്തിക്കാൻ നടത്തുന്ന ആശുപത്രിയുടെ ഇടപെടലാണ്, രണ്ടു വയസുള്ള ഈ കുഞ്ഞുങ്ങൾക്ക് പുതുജീവിതത്തിലേക്ക് വഴി തുറന്നത്.

ജൂൺ അഞ്ചിനായിരുന്നു, എർവിനയെയും പ്രെഫിനയെയും ‘വേർപിരിച്ച’ സങ്കീർണ ശസ്ത്രക്രിയ. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ഉൾപ്പെടുന്ന സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിലായിരുന്നു ഇവരുടെ ജനനം. ബാംബിനോ ജെസു ആശുപത്രിയുടെ പ്രസിഡന്റ് മരിയെല്ല എനോക്കാണ് ഇവരെ കണ്ടെത്തി റോമിലേക്ക് കൊണ്ടുവന്നത്. പേപ്പൽ ചാരിറ്റിയുടെ നിർദേശപ്രകാരം ബാൻഗുയിയിൽ ശിശുക്ഷേമ പരിപാടികൾക്ക് എത്തിയതായിരുന്നു മരിയെല്ലാ.

തലയോട്ടിക്കു പുറമെ, തലച്ചോറിന്റെ ചിലഭാഗങ്ങളും രക്തക്കുഴലുകൾവരെ കൂടിച്ചേർന്നിരുന്നതിനാൽ സങ്കീർണമായിരുന്നു സാഹചര്യം. ഒരു വർഷം നീണ്ട ചികിത്‌സയിൽ മൂന്നു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഈ സങ്കീർണ സാഹചര്യങ്ങളെ ഡോക്ടർമാർ അതിജീവിച്ചത്. 2019 മേയ്, ജൂൺ മാസങ്ങളിലായിരുന്ന ആദ്യ രണ്ടു ശസ്ത്രക്രിയകൾ. 30 ആരോഗ്യവിദഗ്ധർ പങ്കെടുത്ത മൂന്നാംഘട്ടം ജൂൺ അഞ്ചിനും. 18 മണിക്കൂർ നീണ്ടുനിന്നു ശസ്ത്രക്രിയ.

ഇത്തരമൊരു ശസ്ത്രക്രിയ വിജയം ഇറ്റലിയിലെന്നല്ല, ഒരുപക്ഷേ, ലോകത്തുതന്നെ ആദ്യമായിരിക്കാമെന്നാണ് ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്ടർ ഡോ. കാർലോ മാരാസിന്റെ നിഗമനം. സാധാരണ ജീവിതത്തിലേക്ക് ഇവർ ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാർ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?