Follow Us On

09

August

2020

Sunday

ഹഗിയ സോഫിയയെ കുറിച്ചോർത്ത് ഞാൻ വേദനിക്കുന്നു; വികാരഭരിതനായി പാപ്പ

ഹഗിയ സോഫിയയെ കുറിച്ചോർത്ത് ഞാൻ വേദനിക്കുന്നു; വികാരഭരിതനായി പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ ദൈവാലയമായിരുന്ന ‘ഹഗിയ സോഫിയ’ മുസ്ലീം പള്ളിയാക്കി മാറ്റാനുള്ള തുർക്കി ഭരണകൂടത്തിന്റെ തീരുമാനത്തോട് വികാരഭരിതനായി പ്രതികരിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചകളിൽ വിശ്വാസികൾക്കൊപ്പം നടത്തുന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെയായിരുന്നു തുർക്കിയുടെ നിലപാടിലുള്ള തന്റെ ദുഃഖം പാപ്പ രേഖപ്പെടുത്തിയത്.

‘എന്റെ ചിന്തകൾ ഇസ്താംബുളിലേക്ക് പോകുന്നു. ഹാഗിയ സോഫിയയെ കുറിച്ചോർക്കുമ്പോൾ ഞാൻ വളരെ ഏറെ വേദനിക്കുന്നു,’ എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. വാക്കുകൾ കിട്ടാതെ പാപ്പ വിഷമിച്ചപ്പോൾ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഉണ്ടായിരുന്നവരും നിശബ്ദരായി. തുർക്കിയുടെ നീക്കത്തിനെതിരെ അന്താരാഷ്ടതലത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാപ്പയുടെ പ്രതികരണം.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ പണി കഴിപ്പിച്ച, ‘ഹാഗിയ സോഫിയ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മുസ്ലീം പള്ളിയാക്കി മാറ്റിയത്. ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമിതിയെ മ്യൂസിയമാക്കി മാറ്റി. 1985ൽ യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റാനുള്ള ഉത്തരവിൽ ജൂലൈ 10നാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചത്. കമാൽ അതാതുർക്ക് ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്ന് തുർക്കിയിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്’ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെക്കുകയായിരുന്നു. തീവ്ര ഇസ്ലാമിക ചിന്ത പുലർത്തുന്ന എർദോഗൻ ഭരണത്തിലേറിയതു മുതൽ ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?