Follow Us On

09

August

2020

Sunday

പൊന്തിഫിക്കൽ കൗൺസിലിലേക്ക് ഭാരതത്തിൽനിന്ന് രണ്ടുപേർ; 23 പേരിൽ ഒരാൾ മലയാളി

പൊന്തിഫിക്കൽ കൗൺസിലിലേക്ക് ഭാരതത്തിൽനിന്ന് രണ്ടുപേർ; 23 പേരിൽ ഒരാൾ മലയാളി

വത്തിക്കാൻ സിറ്റി: മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലിലേക്ക് ‘ജനതകളുടെ സുവിശേഷവത്ക്കരണത്തിനുള്ള തിരുസംഘം’ അധ്യക്ഷൻ കർദിനാൾ ലൂയിസ് ടാഗ്ലെയും രണ്ട് ഇന്ത്യൻ ബിഷപ്പുമാരും ഉൾപ്പെടെ 23 പേരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ഇന്ത്യയിൽനിന്നുള്ള നിയമനങ്ങളിൽ ഒരാൾ മലയാളിയാണെന്നതും ശ്രദ്ധേയം. മഹാരാഷ്ട്രയിലെ വസായ് ആർച്ച്ബിഷപ്പ് ഫെലിക്‌സ് മച്ചാഡോ, അലഹബാദ് ബിഷപ്പും മലയാളിയുമായ ഡോ. റാഫി മഞ്ഞളി എന്നിവരാണ് ഭാരതത്തിൽനിന്ന് നിയുക്തരായത്.

മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വം വളർത്താൻ ലക്ഷ്യമിട്ട് 1964ൽ പോൾ ആറാമൻ പാപ്പ രൂപംകൊടുത്ത സംവിധാനമാണിത്. ‘അക്രൈസ്തവർക്കുവേണ്ടിയുള്ള സെക്രട്ടേറിയറ്റ്’ എന്ന പേരിൽ ആരംഭിച്ച സംവിധാനത്തെ ‘മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1988ൽ പുനർനാമകരണം ചെയ്യുകയായിരുന്നു. 2019 മേയ് 25മുതൽ കർദിനാൾ മിഖുവേൽ എയ്ഞ്ചലാണ് കൗൺസിലിന്റെ അധ്യക്ഷൻ. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരുടെയും സാന്നിധ്യം ഉറപ്പാക്കുംവിധമാണ് ഫ്രാൻസിസ് പാപ്പ പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്തിന് അനുസൃതമായി മാതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭാ സംവിധാനമാണ് പ്രസ്തുത പൊന്തിഫിക്കൽ കൗൺസിൽ. കത്തോലിക്കരും മറ്റ് മത പാരമ്പര്യങ്ങളിലുള്ളവരും തമ്മിലുള്ള പരസ്പര ധാരണ, ബഹുമാനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കൗൺസിലിന്റെ പ്രധാന ലക്ഷ്യം.

ഫോട്ടോ ക്യാപ്ഷൻ: കർദിനാൾ ലൂയിസ് ടാഗ്ലേ, ആർച്ച്ബിഷപ്പ് ഫെലിക്‌സ് മച്ചാടോ, ബിഷപ്പ് ഡോ. റാഫി മഞ്ഞളി

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?