Follow Us On

08

August

2020

Saturday

ഇലക്ഷൻ വിജയത്തിന് നന്ദി പറഞ്ഞ് പോളിഷ് പ്രസിഡന്റ് മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ

ഇലക്ഷൻ വിജയത്തിന് നന്ദി പറഞ്ഞ് പോളിഷ് പ്രസിഡന്റ് മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ

സച്ചിൻ എട്ടിയിൽ

പോളണ്ട്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പ്രശസ്തമായ ജാസ്‌ന ഗോര തീർത്ഥാടനകേന്ദ്രത്തിലെത്തി പരിശുദ്ധ അമ്മയോട് നന്ദി പറഞ്ഞ് പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡാ. തുടർച്ചയായ രണ്ടാം തവണയും പോളണ്ടിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ രാജ്യത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനയും നടത്തി.

‘പരിശുദ്ധ കന്യകാമറിയം നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കും. ഞാൻ ഒരു തീർത്ഥാടകനായാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെനിന്ന് എനിക്ക് വലിയ ആത്മബലം ലഭിക്കാറുണ്ട്’, ജാസ്‌ന ഗോരയിൽ വച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തി. തീർത്ഥാടനകേന്ദ്രത്തിലെ സന്ധ്യാപ്രാർത്ഥനയിലും പങ്കെടുത്തശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.

ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 51.2 ശതമാനം നേടിയാണ് ഡൂഡാ, പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. എതിർ സ്ഥാനാർഥി ആയിരുന്ന റാഫേൽ ട്രസ്‌കോവ്‌സ്‌ക്കി 48.8 ശതമാനം വോട്ടാണ് നേടിയത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ ഡൂഡാ, രാജ്യത്തെ പരമ്പരാഗത കുടുംബമൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഇലക്ഷൻ പ്രചാരണ സമയത്ത് പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ, ഡൂഡയെ തോൽപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ വിവിധ ലോബികൾ വലിയ ശ്രമം നടത്തി. എന്നാൽ അവരുടെ ശ്രമങ്ങളെല്ലാം നിഷ്ഫലമാകുന്ന കാഴ്ചയാണ് പോളണ്ടിൽ കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?