Follow Us On

08

August

2020

Saturday

വിശേഷാൽ വെർച്വൽ തീർത്ഥാടനത്തിനൊരുങ്ങി ലൂർദ് ബസിലിക്ക; ലോകം ഇന്ന്‌ അണിചേരും ഓൺലൈനിൽ

വിശേഷാൽ വെർച്വൽ തീർത്ഥാടനത്തിനൊരുങ്ങി ലൂർദ് ബസിലിക്ക; ലോകം ഇന്ന്‌ അണിചേരും ഓൺലൈനിൽ

ലൂർദ്: ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന, വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ് ബസിലിക്കയിലെ വിശേഷാൽ വെർച്വൽ തീർത്ഥാടനം ഇന്ന്‌ (16-07-200). ലൂർദ് ബസിലിക്കയിലേക്ക് ഓൺലൈനിലൂടെ തീർത്ഥാടനം നടത്തി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ മഹാമാരിയുടെ കെടുതികളിൽ നിന്നും പ്രത്യാശയും സമാശ്വാസവും നേടാൻ കാത്തിരിക്കുകയാണ് ലോകം.

വിശുദ്ധ കുർബാന, പ്രദക്ഷിണം, ജപമാല, പ്രാർത്ഥന എന്നിവ ഉൾപ്പെടെ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന തിരുക്കർമങ്ങൾ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. 10 ഭാഷകളിലാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതൽ രാത്രി 10.00വരെയാണ് തിരുക്കർമങ്ങൾ. ഇതിനുപുറമെ വൈകിട്ട് 4.00മുതൽ ആറുവരെ ലൂർദ് മാതാവിന്റെ മാധ്യസ്ഥ്യത്തിന്റെ സാക്ഷ്യങ്ങൾ പങ്കുവെക്കുന്ന പ്രത്യേക ടെലിവിഷൻ പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അൽമായരും സന്യസ്ഥരും പങ്കുവെക്കുന്ന അത്ഭുത സാക്ഷ്യത്തിനൊപ്പം, അവരവരുടെ പ്രേഷിതരംഗങ്ങൾ വ്യക്തമാക്കുന്ന വീഡിയോകളും പ്രദർശിപ്പിക്കും. ലൂർദിൽ പരിശുദ്ധ ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട ദിനത്തിലാണ് ഓൺലൈൻ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. ലോകത്തിന്റെ സൗഖ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനകളും തീർത്ഥാടനത്തിന്റെ ഭാഗമാണ്.

ബെർണദീത്ത എന്ന 14 വയസുകാരിക്ക് 1858ൽ ദൈവമാതാവ് ദർശനം നൽകിയതോടെയാണ് ലൂർദ് പ്രസിദ്ധിയിലേക്ക് ഉയർന്നത്. ഒരു വർഷം മൂന്ന് ദശലക്ഷത്തിൽപ്പരം വിശ്വാസികൾ ലൂർദ് തീർത്ഥാടനകേന്ദ്രത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. രോഗികൾ ഏറ്റവും കൂടുതലായി എത്തുന്ന തീർത്ഥാടനകേന്ദ്രം കൂടിയാണിത്. അരലക്ഷത്തിൽപ്പരം രോഗികളാണ് പ്രതിവർഷം ഇവിടം സന്ദർശിക്കുന്നത്. ദൈവമാതാവിന്റെ മധ്യസ്ഥത്തിൽ, ശാസ്ത്രത്തിനു വിശദീകരിക്കാനാകാത്ത ഏഴായിരത്തിൽപ്പരം രോഗസൗഖ്യങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നിരവധി അത്ഭുത മാനസാന്തരങ്ങളും.

മഹാമാരിയെ തുടർന്ന് മാർച്ച് പകുതിയോടെ തീർത്ഥാടനകേന്ദ്രം അടച്ചിടേണ്ടിവന്നെങ്കിലും 10 ലക്ഷത്തിൽപ്പരം പ്രാർത്ഥനാ അപേക്ഷകളാണ് തീർത്ഥാടനകേന്ദ്രത്തിൽ എത്തിയത്. അതിനാൽ, ലൂർദ് മാതാവിന്റെ സന്നിധിയിലേക്ക് പ്രാർത്ഥനകൾ ഉയർത്താൻ അവസരം ലഭിക്കുന്നഓൺലൈൻ തീർത്ഥാടനത്തിൽ ലോകമെമ്പാടുനിന്നും പങ്കാളിത്തമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മേയ് പകുതിയോടെ ലൂർദ് തീർത്ഥാടനകേന്ദ്രം ഭാഗികമായി തുറന്നെങ്കിലും കർശന നിബന്ധനകളോടെയാണ് ഇപ്പോഴും തിരുക്കർമങ്ങൾ അർപ്പിക്കപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?