Follow Us On

21

September

2020

Monday

കുട്ടികളെ ‘അകന്നുനിന്ന്’ കണ്ട്, മനസുകൊണ്ട് ആശ്ലേഷിച്ച് പാപ്പ; സമ്മർ ക്യാംപിൽ പാപ്പയുടെ സർപ്രൈസ് വിസിറ്റ്!

കുട്ടികളെ ‘അകന്നുനിന്ന്’ കണ്ട്, മനസുകൊണ്ട് ആശ്ലേഷിച്ച് പാപ്പ; സമ്മർ ക്യാംപിൽ പാപ്പയുടെ സർപ്രൈസ് വിസിറ്റ്!

വത്തിക്കാൻ സിറ്റി: കുട്ടികൾക്ക് മാനസിക, ശാരീരിക, ആത്മീയ ഉണർവ് പകരാൻ വത്തിക്കാൻ സംഘടിപ്പിച്ച സമ്മർ ക്യാംപിൽ ഫ്രാൻസിസ് പാപ്പയുടെ സർപ്രൈസ് വിസിറ്റ്. കുട്ടിക്കൂട്ടത്തെ ‘അകന്നുനിന്ന് കണ്ട’ പാപ്പ, ഉഗ്രൻ സന്ദേശവും നൽകിയാണ് മടങ്ങിയത്. എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത് സ്വാർത്ഥതയുടെ ലക്ഷണമാണെന്ന് പറഞ്ഞ പാപ്പ, നല്ല കൂട്ടുകാരെ സൃഷ്ടിക്കാനും കുട്ടിക്കൂട്ടത്തിന് പ്രചോദനം നൽകി.

തിങ്കളാഴ്ച രാവിലെയായിരുന്നു, വത്തിക്കാൻ സിറ്റിയ്ക്കുള്ളിൽ നടക്കുന്ന ക്യാംപിൽ പാപ്പയുടെ അപ്രതീക്ഷിത സന്ദർശനം. കുട്ടികൾ പോൾ ആറാമൻ ഹാളിൽ പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു അപ്പോൾ. സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, മേശയുടെ സമീപത്തൂടെ നടന്ന് അവരെ മനസുകൊണ്ട് ആശ്ലേഷിച്ച പാപ്പ, പിന്നീട് ഹാളിന് വെളിയിൽവെച്ച് അവരോട് പൊതുവായി സംസാരിക്കുകയും ചെയ്തു.

നല്ല കൂട്ടുകാരെ നേടുന്നതിനെ കുറിച്ചാണ് പാപ്പ പറഞ്ഞത്. ‘എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നത് സ്വാർത്ഥതയുടെ സൂചനയാണ്. നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. അവർക്കൊപ്പം ചേർന്ന് നല്ല മുഹൂർത്തങ്ങൾ സൃഷ്ടിക്കുകയും വേണം,’ പാപ്പ ഓർമിപ്പിച്ചു. ക്യാംപിന് നേതൃത്വം കൊടുക്കുന്നവരെ അഭിനന്ദിച്ച പാപ്പ, അവർക്ക് നന്ദി പറയുകയും ചെയ്തു.

വത്തിക്കാനിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുവേണ്ടി വത്തിക്കാൻ ഗവർണറേറ്റ് വേനൽകാല കാംപുകൾ സംഘടിപ്പിക്കുന്നത് പതിവാണ്. അഞ്ചു മുതൽ 14 വയസുവരെയുള്ളവർക്കു വേണ്ടിയുള്ള ക്യാംപിൽ വിനോദത്തിനു മാത്രമല്ല പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ‘എവരിവൺ ഇൻ വൺ പാർട്ടി’ എന്ന സംഘടനയുമായി ചേർന്ന് സലേഷ്യൻ സഭാംഗങ്ങളാണ് ക്യാംപ് നയിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?