Follow Us On

09

August

2020

Sunday

റഷ്യൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഗ്രീക്ക് പ്രധാനമന്ത്രി; വീണ്ടും ചൂടുപിടിക്കുമോ ഹഗിയ സോഫിയ?

റഷ്യൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഗ്രീക്ക് പ്രധാനമന്ത്രി; വീണ്ടും ചൂടുപിടിക്കുമോ ഹഗിയ സോഫിയ?

ഏഥൻസ്: ക്രൈസ്തവ ദൈവാലയമായിരുന്ന ഹഗിയ സോഫിയ മുസ്ലീം പ്രാർത്ഥനകൾക്കായി തുറന്നുകൊടുക്കുന്നതിന് മണിക്കൂറുകൾമാത്രം ശേഷിക്കേ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഫോണിൽ വിളിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടാകിസ്. അടിയന്തിര പ്രാധാന്യത്തോടെ നടത്തിയ ഈ ചർച്ചയുടെ ഫലങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് വിശ്വാസീസമൂഹം.

ഹഗിയ സോഫിയയെ ലോക പൈതൃക സ്മാരകമായി നിലനിർത്തുന്നതിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് റഷ്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തെക്കുറിച്ച് സംഭാഷണത്തിൽ ഇടംപിടിച്ചെങ്കിലും ഹഗിയ സോഫിയ തന്നെയായിരുന്നു മുഖ്യ വിഷയം.

എ.ഡി 537ൽ നിർമിച്ച ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റാനുള്ള ഉത്തരവിൽ ജൂലൈ 10നാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചത്. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് 1934ൽ ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്ന തുർക്കിയിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെച്ചത്.

അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ എർദോഗന്റെ നടപടിയെ വിശമർശിച്ച് രംഗത്തെത്തയിരുന്നു. വിഷയം തുർക്കിയുടെ ആഭ്യന്തര കാര്യമായതിനാൽ ഗൗരവത്തിലുള്ള ഇടപെടലുകളൊന്നും ഉണ്ടാകാതെ പോകുകയായിരുന്നു. ഗൗരവത്തിലുള്ള നീക്കം ഏതെങ്കിലും രാജ്യത്തുനിന്ന് ഉണ്ടാകാൻ ഇടയുണ്ടെങ്കിൽ അത് റഷ്യൻ ഭരണകൂടത്തിൽനിന്നാകും എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു.

ഓർത്തഡോക് സഭയ്ക്ക് റഷ്യൻ ഭരണകൂടവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നിരീക്ഷകർ അപ്രകാരമുള്ള സാധ്യത മുന്നോട്ടുവെച്ചത്. എന്നാൽ, അതു കാര്യമായ ഫലം ചെയ്തില്ല. പ്രതികരണകുറിപ്പ് മന്ത്രിമാരുടെ പേരിൽമാത്രം ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗ്രീസ് പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിലുണ്ടായ ടെലഫോൺ ചർച്ച വാർത്താപ്രാധാന്യം നേടുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?