Follow Us On

18

April

2024

Thursday

ദൈവമില്ലെന്ന് വാദിച്ച ബെഞ്ചമിൻ ജോൺസൺ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

ദൈവമില്ലെന്ന് വാദിച്ച ബെഞ്ചമിൻ ജോൺസൺ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

സച്ചിൻ എട്ടിയിൽ

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. സംശയമുണ്ടെങ്കിൽ ആരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയിതാ: നിരീശ്വരവാദിയായിരുന്ന യുവാവ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ഇതാ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്നു! അമേരിക്കയിലെ ഗ്രീൻ ബേ രൂപതയ്ക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ച ആ യുവാവിന്റെ പേര് ഫാ. ബെഞ്ചമിൻ ജോൺസൺ.

ചെറുപ്രായത്തിൽ കടുത്ത നിരീശ്വരവാദിയാകുകയും പിന്നീട് ക്രിസ്തുവിനെ കണ്ടെത്തുകയും ചെയ്ത ബെഞ്ചമിൻ, വിസ്‌കോൺസിലിലെ ഫ്രാൻസിസ് അസീസി ദൈവാലയത്തിലാണ് അജപാലന ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിരിച്ചറിവായ കാലം മുതൽ വിശ്വാസകാര്യങ്ങളിൽ സംശയാലുവായിരുന്ന ബെഞ്ചമിൻ അധികം വൈകാതെ കടുത്ത നിരീശ്വരവാദിയായി മാറുകയായിരുന്നു.

എന്നാൽ ഹൈസ്‌കൂൾ കാലഘട്ടത്തിൽ ദൈവത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ ആ ചെറുപ്പക്കാരൻ ആരംഭിച്ചു. ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ഹൃദയത്തിൽനിന്ന് ഉയർന്ന ചോദ്യം അദ്ദേഹത്തിന്റെ ജീവിതത്തെതന്നെ മാറ്റിമറിച്ചു. മാത്തമാറ്റിക്സിലും, സയൻസ് വിഷയങ്ങളിലും പ്രഗൽഭനായിരുന്ന ബെഞ്ചമിൻ ജോൺസൺ ഹൈസ്‌കൂൾ പഠനത്തിനുശേഷം മിൽവോക്കി സ്‌കൂൾ ഓഫ് എൻജിനീയറിംഗിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.

ഇതിനിടയിൽ ദൈവം തന്നെ വിളിക്കുന്നത് പൗരോഹിത്യത്തിലേക്കാണെന്ന് മനസ്സിലാക്കിയ ബെഞ്ചമിൻ എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ തീരുമാനിക്കുകയായിരുന്നു.മിനസോട്ടയിലെ ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. ഇല്ലിനോയിസിലെ മുണ്ടലൈൻ സെമിനാരിയിലായിരുന്നു തുടർ പഠനം. വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെ പോലെ തീക്ഷണമതിയായ ഒരു മിഷനറിയായി മാറുക എന്നതാണ് ഫാ. ബെഞ്ചമിന്റെ സ്വപ്നം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?