Follow Us On

29

March

2024

Friday

പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണയെക്കാള്‍ വലിയ ദുരന്തമെന്ന് ആമസോണ്‍ അസംബ്ലി

പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണയെക്കാള്‍ വലിയ ദുരന്തമെന്ന് ആമസോണ്‍ അസംബ്ലി

ആമസോണ്‍ മേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള  ആഹ്വാനവുമായി ആമസോണ്‍ മേഖലയ്ക്കുവേണ്ടിയുള്ള പ്രഥമ ആഗോള അസംബ്ലി സമാപിച്ചു. പാന്‍ അമേരിക്കന്‍ സഭാ കൂട്ടായ്മയ്‌ക്കൊപ്പം തദ്ദേശിയ സംഘടനകളുടെ കൂട്ടായ്മയും പാന്‍ അമേരിക്കന്‍   സോഷ്യല്‍ ഫോറവും സംയുക്തമായാണ് അസംബ്ലി സംഘടിപ്പിച്ചത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായി നടത്തിയ സമ്മേളനത്തില്‍ ആമസോണ്‍ മേഖലയിലുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ആമസോണ്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് നേരയുള്ള സാംസ്‌കാരികവും ശാരീരികവുമായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് സമാപന പ്രഖ്യാപനത്തില്‍ പറയുന്നു. പരിസ്ഥിതി നശീകരണവും വംശഹത്യയും ഭീകരവാദവും കൊറോണ വയറസിനെക്കാള്‍ ഗൗരവമുള്ളതാണ്. കാരണം ജീവന്റെ മൂല്യം മനസിലാക്കാത്ത കൊളോണിയല്‍, കാപ്പിറ്റലസ്റ്റിക്ക് ചിന്താഗതിയാണ് അവ പുലര്‍ത്തുന്നത്. ഇപ്പോള്‍ ആമസോണ്‍ മേഖലയെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ഒരിക്കലും അതിന് സാധിച്ചെന്ന് വരില്ലെന്ന സന്ദേശമാണ് ഈ പ്രഖ്യാപനത്തിലൂടെ അസംബ്ലിയില്‍ പങ്കെടുത്തവര്‍ നല്‍കിയത്. കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് പാന്‍ അമേരിക്കന്‍ സഭാ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റും പെറുവിലെ ഹുനാന്‍കായോ രൂപതയുടെ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ പെദ്രോ റിക്കാര്‍ഡോ ബാരറ്റോ ജിമേനോ അസംബ്ലിയില്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?