Follow Us On

19

March

2024

Tuesday

ഹഗിയ സോഫിയയിൽ എർദോഗൻ ‘വിയർക്കുന്നു’; സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ അടിയന്തിര നീക്കം

ഹഗിയ സോഫിയയിൽ എർദോഗൻ ‘വിയർക്കുന്നു’; സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ അടിയന്തിര നീക്കം

ഇസ്താംബുൾ: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള തുർക്കി പ്രസിഡന്റ് തയിബ് എർദോഗന്റെ നീക്കത്തിന് പ്രധാന കാരണം ഹഗിയ സോഫിയ വിഷയത്തിൽ നേരിടേണ്ടി വരുന്ന വ്യാപക വിമർശനമെന്ന് സൂചന. ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ വിവാദ ഉത്തരവിനെ തുടർന്ന് കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ എർദോഗന് നേരിടേണ്ടി വരുന്നത്. ‘പ്രസിഡന്റ് എർദോഗൻ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു’ എന്ന കുറിപ്പോടെ ‘ടർക്കിഷ് പ്രസിഡൻസി’യുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

വിമർശനം തൊടുത്തും ശക്തമായി അപലപിച്ചും ആരോപണം ഉന്നയിച്ചും സങ്കടം അറിയിച്ചും മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിച്ചും കമന്റു ചെയ്തവരിൽ മലയാളികളുടെ സാന്നിധ്യമായിരുന്നു ഏറ്റവും ശ്രദ്ധേയം. അന്താരാഷ്ട്രതലത്തിൽതന്നെ നേരിടേണ്ടിവന്ന ഇത്തരം വിമർശനങ്ങളാണ് സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള അടിയന്തിര നീക്കത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എർദോഗന്റെ ചെയ്തിമൂലം അദ്ദേഹത്തിന്റെ കുടുംബത്തിനും സോഷ്യൽ മീഡിയയിൽ പ്രതിഷേധം നേരിടേണ്ടിവരുന്നുണ്ട്.

‘അസാന്മാർഗികം’ എന്ന് ആരോപിച്ചുകൊണ്ടാണ് എർദോഗൻ സോഷ്യൽമീഡിയ സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ‘ഈ രാജ്യത്തിന് ചേരുന്നവയല്ല സോഷ്യൽ മീഡിയ. അവയെല്ലാം അടച്ചുപൂട്ടുകയോ നിയന്ത്രിക്കുകയോ വേണം. അതിനായി പാർലമെന്റ് ഉടൻ നിയമം നിർമിക്കും,’ എർദോഗൻ വ്യക്തമാക്കി.

പത്തു ലക്ഷത്തിൽ കൂടുതൽ ഉപഭോക്താക്കളുള്ള സോഷ്യൽ മിഡീയാ പ്ലാറ്റ്‌ഫോമുകൾ പ്രാദേശിക ഓഫീസുകൾക്ക് രൂപം നൽകണം. അവിടെ പരാതി പരിഹാരത്തിന് സൗകര്യം ഉണ്ടാക്കണം. അതിന് തയാറാകാത്തവർക്കുനേരെ കർശന നടപടികളുണ്ടാകും. സെൻസർഷിപ്പുകളും നിയന്ത്രണങ്ങളും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കും രാജ്യത്തെ ഇന്റർനെറ്റ് വിതരണ സർവീസുകൾക്കും നേരിടേണ്ടി വരുമെന്നും എർദോഗൻ വെളിപ്പെടുത്തി.

എന്നാൽ, ഈ നടപടി അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു. എന്നാൽ, തുർക്കിയുടെ പ്രസ്താവനയെക്കുറിച്ച് ഫേസ്ബുക്ക്, ട്വിറ്റർ, യൂ ട്യൂബ്‌ ഉൾപ്പെടെയുള്ളവ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുർക്കി ജനതയുടെ അഭിപ്രായ സ്വാതന്ത്രത്തിനു നേരെയുള്ള കടന്നുകയറ്റം എന്നാണ് ഈ നിലപാടിനെ മനുഷ്യാവകാശ സംഘടനയായ ‘ആംനെസ്റ്റി ഇന്റർനാഷണൽ’ വിലയിരുത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?