Follow Us On

09

August

2020

Sunday

മനുഷ്യക്കടത്ത്: ലോകനേതൃത്വം കണ്ണടക്കരുത്; കർശന നടപടി ആവശ്യപ്പെട്ട് വത്തിക്കാൻ യു.എന്നിൽ

മനുഷ്യക്കടത്ത്: ലോകനേതൃത്വം കണ്ണടക്കരുത്; കർശന നടപടി ആവശ്യപ്പെട്ട് വത്തിക്കാൻ യു.എന്നിൽ

വത്തിക്കാൻ സിറ്റി: ലോകത്ത് നടമാടുന്ന അതിക്രമങ്ങളിൽ ‘ലാഭകരമായ കുറ്റകൃത്യ’മായി മാറിയ മനുഷ്യക്കടത്തിനെതിരെ കർക്കശ നടപടി ആവശ്യപ്പെട്ട് വത്തിക്കാൻ ഐക്യരാഷ്ട്ര സഭയിൽ. മനുഷ്യക്കടത്തിന് എതിരെ കർശനമായ നടപടിക്രമങ്ങൾ രാജ്യാന്തരതലത്തിൽ രൂപപ്പെടണമെന്ന് വിയന്നയിലെ യു.എൻ കേന്ദ്രത്തിലെ വത്തിക്കാൻ നിരീക്ഷകൻ മോൺ. ജോസഫ് ഗ്രേഷാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർ ശിക്ഷാഭീതിയില്ലാതെ രക്ഷപെടുന്നതാണ് ഈ രാജ്യാന്തര അതിക്രമം വളരാനുള്ള കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യക്കടത്തിന് ഉത്തരവാദികളായ വൻ ഏജൻസികളെ ശിക്ഷിക്കാൻ പര്യാപ്തമായ നിയമസംവിധാനം ഇനിയും രൂപപ്പെട്ടിട്ടില്ല. അതുപോലെ മനുഷ്യക്കടത്തിന് ഇരയായവരുടെ അന്തസ് മാനിക്കാനോ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനോ അവർക്കുള്ള പുരധിവാസ സംവിധാനങ്ങൾ സജ്ജമാക്കാനോ ഉതകുന്ന സംവിധാനങ്ങളും ആഗോളതലത്തിൽ ഭരണകർത്താക്കൾ തയാറാക്കിയിട്ടുമില്ല.

ആഗോളതലത്തിൽ മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണം നാല് കോടിയോളമാണ്. ഇരകളായവർ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയും ചൂഷിതരായി വലയുകയും ചെയ്യുമ്പോൾ കാരണക്കാരായവർ ശിക്ഷിക്കപ്പെടുന്നില്ല. ശിക്ഷാഭീതിയില്ലാത്തതുകൊണ്ടുതന്നെ ഈ കുറ്റകൃത്യം രാജ്യാന്തരതലത്തിൽ തുടരുകയാണെന്നും പഠനങ്ങളുടെ അടിസ്ഥാനത്തിൽ മോൺ. ഗ്രേഷ് ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള യൂറോപ്യൻ സംഘടനയോട് ചേർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് വത്തിക്കാൻ യു.എന്നിൽ സമർപ്പിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?