Follow Us On

09

August

2020

Sunday

ലോക് ഡൗണിൽ ബൈബിൾ പകർത്തിയെഴുതി റെജിൻ; ദൗത്യത്തിന് പിന്നിൽ രണ്ട് നിയോഗങ്ങൾ

ലോക് ഡൗണിൽ ബൈബിൾ പകർത്തിയെഴുതി റെജിൻ; ദൗത്യത്തിന് പിന്നിൽ രണ്ട് നിയോഗങ്ങൾ

തൃശൂർ: ലോക് ഡൗൺ ദിനങ്ങൾ പലവിധത്തിൽ വിനിയോഗിച്ചവരുണ്ടാകും. അവർക്കിടയിൽ വ്യത്യസ്ഥനാവുകയാണ് തൃശൂർ സ്വദേശിയായ റെജിൻ വൽസൺ. സമ്പൂർണ ബൈബിളിന്റെ കൈയെഴുത്തുപ്രതി തയാറാക്കിയാണ് ലോക്ഡൗൺ ദിനങ്ങൾ ഇദ്ദേഹം അർത്ഥപൂർണമാക്കിയത്. വെറുതെ ഒരു കൗതുകത്തിനുവേണ്ടി ചെയ്തതല്ല മറിച്ച്, ശ്രേഷ്ഠമായ രണ്ട് പ്രാർത്ഥനാ നിയോഗങ്ങളുടെ സമർപ്പണമായിരുന്നു ഈ ദൗത്യം.

ജനിക്കാൻ പോകുന്ന കുഞ്ഞിനും നല്ല പിതാവാകാനും വേണ്ടിയാണ് ബൈബിൾ പകർത്തി എഴുതാൻ തുടങ്ങിയ തെന്ന് റെജിൻ പറയുന്നു. പ്രാർത്ഥനാ നിർഭരമായ 113 ദിനങ്ങൾ കൊണ്ടാണ്, കൊച്ചിൻ ഇന്റർനാഷണൽ എയർപേർട്ടിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ റെജിൻ ശ്രമകരമായ ഈ ദൗത്യം പൂർത്തിയാക്കിയത്. ലോക്ക്ഡൗൺ കാലയളവിൽ ലഭിച്ച സമയം പൂർണമായും ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നു.

ഏപ്രിൽ ഒന്നിന് ദൗത്യം ആരംഭിച്ചത്. 2755 എ ഫോർ പേപ്പറുകളും 32 പേനകളും ബൈബിൾ പകർത്തി എഴുതാൻ വേണ്ടിവന്നു. എഴുതി തീർന്ന ബൈബിൾ ബൈൻഡിംഗിന് സമാനമായി, മരംകൊണ്ട് തയാറാക്കിയ മനോഹരമായ പേടകത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഭാര്യ ചോയ്‌സും റെജിന്റെ മാതാവ് ഷീബയും പിന്തുണയും പ്രോത്സാഹനവുമായി കൂടെനിന്നു. കാരമുക്ക് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ഫിനോഷിൽൽനിന്ന് അനുഗ്രഹം തേടിയശേഷമാണ്, മതബോധന അധ്യാപകൻ കൂടിയായ ഇദ്ദേഹം ദൗത്യത്തിലേക്ക് പ്രവേശിച്ചത്.

സമ്പൂർണ ബൈബിളിന്റെ കൈയെഴുത്തുപ്രതി തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ഇക്കഴിഞ്ഞ ദിവസം റെജിൻ കൈമാറി. ദൈവവചനത്തോടുള്ള തന്റെ ആഭിമുഖ്യം പൂർണമായും പ്രകടമാക്കി ബൈബിൾ എഴുതിയ റെജിനെ പ്രത്യേകം അഭിനന്ദിച്ച ആർച്ച്ബിഷപ്പ്, കുടുംബത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെയും മറ്റും അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോൾ റെജിന്റെ മറുപടി ഇങ്ങനെ: ‘ബൈബിൾ പകർത്തിയെഴുതാൻ ഒരാൾക്കെങ്കിലും ഇത് പ്രചോദനമായാൽ അതിൽപ്പരം സന്തോഷം വേറൊന്നില്ല.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?