Follow Us On

09

August

2020

Sunday

വെള്ളിയാഴ്ചകളിൽ നമുക്ക് ഉപവാസം അനുഷ്ഠിക്കാം; വിശ്വാസീസമൂഹത്തെ ക്ഷണിച്ച് ആർച്ച്ബിഷപ്പ്

വെള്ളിയാഴ്ചകളിൽ നമുക്ക് ഉപവാസം അനുഷ്ഠിക്കാം; വിശ്വാസീസമൂഹത്തെ ക്ഷണിച്ച് ആർച്ച്ബിഷപ്പ്

സാൻഫ്രാൻസിസ്‌കോ: കൊറോണയ്‌ക്കെതിരായ ആത്മീയ പ്രതിരോധം ശക്തമാക്കാൻ വെള്ളിയാഴ്ചകളിൽ ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവറ്റോരെ കോർഡിലിയോൺ. അതിരൂപതാ വൈദികർക്കായി പുറപ്പെടുവിച്ച സന്ദേശത്തിലാണ്, വിശ്വാസികളെ ഉപവാസാനുഷ്ഠാനത്തിന് ക്ഷണിക്കാൻ അദ്ദേഹം നിർദേശിച്ചത്.

‘ദിവ്യകാരുണ്യ ആരാധനയ്‌ക്കൊപ്പം ഉപവാസവും അനുഷ്ഠിക്കേണ്ടിയിരിക്കുന്നു. പൊതുആരാധനകൾ തടസമില്ലാതെ പുനഃസ്ഥാപിക്കപ്പെടാൻ പ്രാർത്ഥനയോടും ഉപവാസത്തോടുംകൂടി നമുക്കായിരിക്കാം,’ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മഹാമാരിക്ക് അന്ത്യം കുറിക്കാൻ വേണ്ടി മാത്രമല്ല, ആരോഗ്യ പ്രവർത്തകർക്കും ഗവേഷകർക്കും ഭരണകർത്താക്കൾക്കും വേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹം ഓർമിപ്പിച്ചു.

സുരക്ഷാ മുൻകരുതൽ ഉറപ്പാക്കിക്കൊണ്ട് വിശുദ്ധ കൂദാശകൾ വിശ്വാസീസമൂഹത്തിന് ലഭ്യമാക്കാൻ വൈദികർ ശ്രദ്ധവെക്കണം. ഞായറാഴ്ചകളിൽ ദൈവാലയത്തിന് പുറത്ത് മൂന്ന് ദിവ്യബലികൾ അർപ്പിക്കണം. സുരക്ഷിതമായി കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കണം. അതോടൊപ്പം, സുരക്ഷാ മുൻകരുതലുകൾ ജാഗ്രതയോടെ പാലിക്കാൻ വിശ്വാസീസമൂഹത്തെ ഓർമിപ്പിക്കുകയും വേണം. ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന സെമിനാരിക്കാർക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?