Follow Us On

21

September

2020

Monday

രോഗവ്യാപനഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

രോഗവ്യാപനഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍സ’യുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പിലാണ് ഈ അഭ്യര്‍ത്ഥന.
രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും രോഗം വരാതിരിക്കാനുള്ള കരുതല്‍ എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്. കൊറോണ ബാധിച്ചു മരണമടയുന്ന വ്യക്തികള്‍ അര്‍ഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനു ന്യായികരിക്കാവുന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളില്‍ ഭീതിപൂണ്ടു സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേയ്ക്കും നീങ്ങുന്നത് ഒട്ടും ആശാസ്യമല്ലെന്നും മാര്‍ ആലഞ്ചേരി പ്രസ്താവനയില്‍  പറഞ്ഞു.
കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞ െ്രെകസ്തവരുടെ മൃതസംസ്‌കാരകര്‍മ്മങ്ങള്‍ െ്രെകസ്തവവിധി പ്രകാരം നടത്തുന്നതില്‍ ചില വീഴ്ചകള്‍ സംഭ’വിച്ചിട്ടുണ്ട്. ഇനിയും അത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവത്തോടും സഹോദരങ്ങളോടുമൊപ്പം നിന്നു മനുഷ്യസമൂഹത്തിന്റെ ഒരു കൂട്ടായ പരിശ്രമമായി ഈ മഹാമാരിയ്‌ക്കെതിരെയുള്ള പ്രതിരോധയജ്ഞത്തില്‍ പങ്കുചേരാന്‍ എല്ലാവരും സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് തന്റെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?