Follow Us On

21

September

2020

Monday

അനുകമ്പ എന്ന കൃപ ദിവ്യകാരുണ്യത്തിൽനിന്ന് ആർജിക്കണം: പാപ്പ

അനുകമ്പ എന്ന കൃപ ദിവ്യകാരുണ്യത്തിൽനിന്ന് ആർജിക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ കരുതാനും അവരോട് അനുകമ്പ കാണിക്കാനുമുള്ള ശക്തി ദിവ്യകാരുണ്യത്തിൽനിന്ന് ആർജിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. അനുകമ്പ എന്നത് കേവലം വൈകാരികതല്ല, മറ്റുള്ളവരുടെ വേദന സ്വയം ഏറ്റെടുക്കുക എന്ന കൃപയാണെന്നും പാപ്പ ഓർമിപ്പിച്ചു. എയ്ഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

ഈശോ അപ്പം വർദ്ധിപ്പിച്ച അത്ഭുതം പങ്കുവെച്ചാണ് പാപ്പ സന്ദേശം നൽകിയത്. ഈശോയുടെ വചനം ശ്രവിക്കാൻ അനേകരാണ് വിജനപ്രദേശത്ത് തടിച്ചുകൂടിയത്. എന്തെന്നാൽ അവിടുത്തെ വചനം പ്രത്യാശ നൽകുന്നതും സമാധാനം പുനഃസ്ഥാപിക്കുന്നതുമാണ്. അഞ്ച് അപ്പവും രണ്ടു മീനും വർദ്ധിപ്പിച്ച് എല്ലാവർക്കും നൽകിയതിലൂടെ ദാനധർമത്തിന്റെയും കരുതലിന്റെയും ദൈവീകശക്തിയാണ് വെളിപ്പെടുത്തപ്പെട്ടത്.

അതുപോലെ, വർദ്ധിപ്പിച്ചു നൽകിയ അപ്പകഷ്ണങ്ങൾ വിരൽചൂണ്ടുന്നത് നമ്മുടെ നിത്യജീവിതത്തെ പോഷിപ്പിക്കുന്ന ദിവ്യകാരുണ്യ അപ്പത്തിലേക്കാണ്. ദിവ്യകാരുണ്യമായി മാറുന്ന അപ്പവും ദൈനംദിന ജീവിതത്തെ നിലനിർത്തുന്ന അപ്പവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിലൂടെ ആത്മീയവും ഭൗതികവുമായ ജീവിതം പരസ്പരം പൂരകങ്ങളാണെന്നും വ്യക്തമാക്കുന്നു.

ജനക്കൂട്ടത്തോടുള്ള യേശുവിന്റെ അനുകമ്പ മറ്റുള്ളവരുടെ ആവശ്യങ്ങളെ പരിഗണിക്കുന്ന സ്‌നേഹത്തിന്റെ ഉറച്ച പ്രകടനമാണ്. ഈശോയുടെ അനുകമ്പാർദ്രമായ ഈ മനോഭാവം അനുകരിച്ച് ദിവ്യകാരുണ്യത്തിലേക്ക് നാം അടുക്കണം. അനുകമ്പ എന്നത് കേവലം വൈകാരികതയല്ല. മറിച്ച്, മറ്റുള്ളവരുടെ വേദന സ്വയം ഏറ്റെടുക്കുക എന്ന കൃപയാണ്. പിതാവിന്റെ പ്രത്യാശയുള്ള സ്‌നേഹത്തിൽ ആശ്രയിക്കാനും ധൈര്യപൂർവം പങ്കുവെക്കാനും കഴിയുന്നതാണ് യഥാർത്ഥ അനുകമ്പയെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?